-->
വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും ഫാഷന്‍ കൊണ്ടും സമൂഹമാധ്യമങ്ങളില്‍ ഇടം നേടുന്ന വ്യക്തിയാണ് ഉര്‍ഫി ജാവേദ്.എന്നാല്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത് തന്റെ ചുണ്ടുകള്‍ക്ക് നടത്തിയ മാറ്റംകൊണ്ടാണ്. തന്റെ ലിപ് ഫില്ലറുകള്‍ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ഇത് ശരിയാക്കാന്‍ തീരുമാനിച്ചതായും ഇതിന്റെ വീഡിയോ പങ്കുവെച്ച് ഉര്‍ഫി വ്യക്തമാക്കി.
ചുണ്ടുകളില്‍ ഉണ്ടായിരുന്ന ഫില്ലര്‍ അലിയിക്കുന്നതിനായി ഡോക്ടര്‍ കുത്തിവെക്കുന്നതിന്റെയും ഇതിനെ തുടര്‍ന്ന് വേദനയോടെ നീരുവെച്ച് ചുവന്നു തടിച്ച ചുണ്ടുകളുടെയും കവിളുകളുടെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇതു കണ്ടാല്‍ തന്നെ വേദന തോന്നുമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും ഉര്‍ഫി പങ്കുവെച്ചിട്ടുണ്ട്.
‘ഇതൊരു ഫില്‍ട്ടറല്ല, എന്റെ ഫില്ലറുകള്‍ സ്ഥാനം മാറിപ്പോയി, ആയതിനാല്‍ ഞാന്‍ അവ ലയിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് എനിക്ക് വീണ്ടും ലഭിക്കും പക്ഷേ അവ സ്വാഭാവികമായി വേണം .ഫില്ലറുകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല. അലിയുന്നത് വേദനാജനകമാണ്. നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്. ഫില്ലറുകള്‍ ചെയ്യുന്നതിന് നല്ല ഡോക്ടര്‍ അത്യാവശ്യമാണ്. ഫാന്‍സി ക്ലിനിക്കുകളുളള ഈ ഡോക്ടര്‍മാര്‍ക്കെല്ലാം ഒന്നും അറിയില്ല. ഒടുവില്‍ ഞാന്‍ ഡോക്ടര്‍ റിക്‌സനെ കണ്ടെത്തി എന്നെ വിശ്വസിക്കൂ. അദ്ദേഹമാണ് ഏറ്റവും മികച്ചത്’ എന്നാണ് ഉര്‍ഫി കുറിച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച ഉര്‍ഫിയുടെ ധൈര്യത്തെ പലരും അഭിനന്ദിക്കുകയും ചെയ്തു.