Thursday, March 12, 2026 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jul 2025 10.05 AM

എത്ര കണ്ടാലും മതിവരാത്തതാണ് അച്ഛനമ്മമാർക്ക് മക്കളുടെ ചിരി; ചിത്രങ്ങളുമായി സാജന്‍ സൂര്യ

sajan-surya
photo-www.instagram.com/sajansooreya/

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം നായകന്‍മാരിലൊരാളാണ് സാജന്‍ സൂര്യ. സീരിയലിൽ നിത്യഹരിത നായകനാണെങ്കിലും മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് സാജൻ സൂര്യ. മക്കളുടെ വിശേഷങ്ങളും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം സാജൻ സൂര്യ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടാറുണ്ട്. സാജന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സാജൻ സൂര്യയുടെ മക്കളായ മീനാക്ഷിയേയും മാളവികയേയും ചിത്രങ്ങളിൽ കാണാം. "എത്ര കണ്ടാലും മതിവരാത്തതാണ് അച്ഛനമ്മമാർക്ക് മക്കളുടെ ചിരി," എന്നാണ് ചിത്രത്തിനു സാജൻ നൽകിയ അടിക്കുറിപ്പ്.

24 വർഷമായി മലയാള സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ് സാജൻ സൂര്യ. സ്ത്രീയിലെ ഗോപനും അമ്മതൊട്ടിലിലെ ശരത് ചന്ദ്രനും കുങ്കുമപൂവിലെ മഹേഷുമെല്ലാം സാജൻ സൂര്യയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.

തിരുവനന്തപുരം ഏണിക്കര സ്വദേശിയാണ് സാജൻ സൂര്യ. ജ്വാലയായ്, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ സീരിയലുകളാണ് സാജൻ സൂര്യയ്ക്ക് ജനശ്രദ്ധ നേടികൊടുത്തത്. 'ബംഗ്ലാവില്‍ ഔത' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഭാവനയുടെ ജോഡിയായിട്ടാണ് സാജൻ അഭിനയിച്ചത്. കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലുകളിലെയും കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

അഭിനയത്തിനു പുറമെ, തന്റെ സർക്കാർ ജോലിയും ബാലൻസ് ചെയ്തു കൊണ്ടുപോവുകയാണ് സാജൻ സൂര്യ. ഐ.ജി. ഓഫ് രജിസ്‌ട്രേഷന്‍ ഓഫീസിലാണ് സാജൻ ജോലിചെയ്യുന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ മരണശേഷം സാജനിലേക്ക് എത്തിയ ജോലിയാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW