Wednesday, March 11, 2026 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 20 Jul 2025 07.29 AM

മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ കാണും, കൂടിക്കാഴ്ച രാജ്ഭവനില്‍

chief minister

തിരുവനന്തപുരം: സര്‍വകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച. ഭാരതാംബ ചിത്രത്തില്‍ തുടങ്ങി കേരള സര്‍വകലാശാല വിഷയത്തിലൂടെ മുറുകിയ പോരിനിടെയാണ് രാജ്ഭവനില്‍ നിര്‍ണായക ചര്‍ച്ച നടക്കുക.
സര്‍വകലാശാലാ വിഷയങ്ങളില്‍ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്.

കേരള സര്‍വകലാശാലാ വിസി നിയമനം, താല്‍ക്കാലിക വിസിമാരുടെ നിയമനം, സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സര്‍വകലാശാലയിലെ വിസി-രജിസ്ട്രാര്‍ തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

Ads by Google
Ads by Google
TRENDING NOW