Friday, March 13, 2026 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 07.31 PM

സ്വര്‍ണത്തിന്റെ പവര്‍ തീര്‍ന്നോ ? പൊന്നും വിലയിലേക്ക് വെള്ളി വില താമസിയാതെ എത്തുമെന്ന് പ്രവചനങ്ങള്‍

uploads/news/2025/07/791930/8.gif
photo; representative image

ന്യൂഡല്‍ഹി : ഇന്ത്യന്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് വെള്ളിയിലേക്ക് തിരിയുന്നു. പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നതില്‍ ഭ്രമിച്ചിരുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ വെള്ളിയിലേക്ക് കൂടുതല്‍ തിരിയുകയാണ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇത്. ഈ വര്‍ഷം സ്വര്‍ണത്തേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് വെള്ളിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം വെള്ളി വിലയില്‍ 13% വര്‍ദ്ധനവുണ്ടായേക്കാമെന്നും, 2026-ഓടെ സ്വര്‍ണ്ണവിലയില്‍ 25% ഇടിവ് സംഭവിക്കാമെന്നും സിറ്റി ഗ്രൂപ്പിന്റെ പ്രവചനം. ലഭ്യത കുറയുന്നതും നിക്ഷേപ ആവശ്യം വര്‍ദ്ധിക്കുന്നതുമാണ് വെള്ളിക്ക് അനുകൂലമാകുകയെന്ന് സിറ്റി ഗ്രൂപ്പിലെ വിദഗ്ധര്‍ പറയുന്നു. നിലവില്‍ ആഗോള വിപണിയില്‍ ഔണ്‍സിന് 38 ഡോളറാണ് വെള്ളിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 3 ശതമാനത്തിലധികം വര്‍ദ്ധിച്ച വെള്ളിക്ക് ഒരു വര്‍ഷത്തിനിടെ 24 ശതമാനവും ഈ വര്‍ഷം ഇതുവരെ 30 ശതമാനവും വില കൂടി.

കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിത്. സിറ്റി ഗ്രൂപ്പ് അടുത്ത മൂന്ന് മാസത്തേക്കുള്ള വെള്ളി വിലയുടെ പ്രവചനം ഔണ്‍സിന് 38 ഡോളറില്‍ നിന്ന് 40 ഡോളറായി ഉയര്‍ത്തി. കൂടാതെ, ആറ് മുതല്‍ പന്ത്രണ്ട് മാസത്തിനുള്ളില്‍ വെള്ളി വില 43 ഡോളറിലെത്തുമെന്നും അവര്‍ വ്യക്തമാക്കി. ഹ്രസ്വകാലയളവില്‍ വില 5% വര്‍ദ്ധിച്ച് 40 ഡോളറിലും, അടുത്ത 6-12 മാസത്തിനുള്ളില്‍ വില 13% വര്‍ദ്ധിച്ച് 43 ഡോളറിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കും സാമ്പത്തിക സേവന കമ്പനിയുമാണ് സിറ്റി ഗ്രൂപ്പ് . അമേരിക്കയിലെ ഏറ്റവും വലിയ നാല് ബാങ്കിംഗ് സ്ഥാപനങ്ങളില്‍ ഒന്നാണിത്.

Ads by Google
Saturday 19 Jul 2025 07.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW