-->
കാസർഗോഡ് : കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് പ്രവചനം.ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും റെഡ് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.