Tuesday, March 17, 2026 Last Updated 25 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 06.15 PM

55 പേരുടെ സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് കോൺഗ്രസ്; പറവൂരില്‍ വി ഡി സതീശൻ , ​ ആദ്യ പട്ടികയിൽ എം.പിമാർ ആരുമില്ല

uploads/news/2026/03/830695/9.gif
photo - facebook

തിരുവനന്തപുരം : 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു . ‌വി.ഡി.സതീശൻ പറവൂരും രമേഷ് ചെന്നിത്തല ഹരിപ്പാടും സണ്ണി ജോസഫ് പേരാവൂരിലും കെ.മുരളീധരൻ വട്ടിയൂർക്കാവിലും മത്സരിക്കും. പാലക്കാട് രമേശ് പിഷാരടിയാണ് മത്സരത്തിനിറങ്ങുന്നത്. കെ. സുധാകരനും അടൂർ പ്രകാശും മത്സരമോഹവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയിൽ എം.പിമാർ ആരുമില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.

കോൺഗ്രസിൽ‌ നിന്നു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം മത്സരത്തിനുണ്ട്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്‌ണന്റെ പേര് തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.

1ഇരിക്കൂർ അഡ്വ. സജീവ് ജോസഫ്
2 ധർമ്മടം അബ്ദുൽ റഷീദ്
3 തലശ്ശേരി കെ.പി. സാജു
4 പേരാവൂർ അഡ്വ. സണ്ണി ജോസഫ്
5 മാനന്തവാടി (ST) ഉഷ വിജയൻ
6 സുൽത്താൻബത്തേരി (ST) ഐ.സി. ബാലകൃഷ്ണൻ
7 കൽപ്പറ്റ അഡ്വ. ടി. സിദ്ധിഖ്
8 നാദാപുരം കെ.എം. അഭിജിത്ത്
9 കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ
10 ബാലുശ്ശേരി (SC) വി.ടി. സൂരജ്
11 എലത്തൂർ വിദ്യ ബാലകൃഷ്ണൻ
12 കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്
13 നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്

14 വണ്ടൂർ (SC) എ.പി. അനിൽ കുമാർ
15 തവനൂർ വി.എസ്. ജോയ്
16 പൊന്നാനി നൗഷാദ് അലി
17 തൃത്താല വി.ടി. ബൽറാം
18 കോങ്ങാട് (SC) കെ.എ. തുളസി
19 മലമ്പുഴ എ. സുരേഷ്
20 പാലക്കാട് രമേഷ് പിഷാരടി
21 തരൂർ (SC) കെ.സി. സുബ്രഹ്മണ്യൻ
22 ചിറ്റൂർ അഡ്വ. സുമേഷ് അച്യുതൻ
23 നെന്മാറ ടി. തങ്കപ്പൻ
24 ആലത്തൂർ കെ.എൻ. ഫെബിൻ
25 മണലൂർ ടി.എൻ. പ്രതാപൻ
26 ഒല്ലൂർ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27 തൃശ്ശൂർ രാജൻ ജെ പല്ലൻ
28 നാട്ടിക (SC) അഡ്വ. സുനിൽ ലാലൂർ
29 കൈപ്പമംഗലം ടി.എം. നാസർ
30 . പുതുക്കാട് കെ.എം. ബാബുരാജ്
31 ചാലക്കുടി സനീഷ് കുമാർ ജോസഫ്
32 കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്
33 . അങ്കമാലി റോജി എം. ജോൺ
34 ആലുവ അൻവർ സാദത്ത്
35 പറവൂർ വി.ഡി. സതീശൻ
36 . എറണാകുളം ടി.ജെ. വിനോദ്
37 തൃക്കാക്കര ഉമ തോമസ്
38 കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ
39 മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻ

40 വൈക്കം (SC) കെ. ബിനിമോൻ
41 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
42 പുതുപ്പള്ളി ചാണ്ടി ഉമ്മൻ
43 അരൂർ ഷാനിമോൾ ഉസ്മാൻ
44 ചേർത്തല കെ.ആർ. രാജേന്ദ്ര പ്രസാദ്
45 . ഹരിപ്പാട് രമേശ് ചെന്നിത്തല
46 . മാവേലിക്കര (SC) അഡ്വ. മുത്താര രാജ്
47 കരുനാഗപ്പള്ളി സി.ആർ. മഹേഷ്
48 കൊട്ടാരക്കര അഡ്വ. പി. ഐഷ പോറ്റി
49 പത്തനാപുരം ജ്യോതികുമാർ ചാമക്കാല
50 . കുണ്ടറ പി.സി. വിഷ്ണുനാഥ്
51 കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ
52 ചാത്തന്നൂർ സൂരജ് രവി
53 ചിറയിൻകീഴ് (SC) രമ്യ ഹരിദാസ്
54 വട്ടിയൂർക്കാവ് കെ. മുരളീധരൻ
55 കോവളം എം. വിൻസന്റ്

Ads by Google
Tuesday 17 Mar 2026 06.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW