Tuesday, March 17, 2026 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 06.11 PM

തൊടുപുഴയിൽ അപു ജോൺ ജോസഫ് ; സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ചു തുടങ്ങി

2006 മുതൽ തുടർച്ചയായി മൂന്നു തിരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.
uploads/news/2026/03/830694/8.gif
photo - facebook

ഇടുക്കി : തൊടുപുഴയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ്. യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ചു തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

തൊടുപുഴയിൽ പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. 1982 മുതൽ ആറു തവണയാണ് പി.ജെ. ജോർജ് തൊടുപുഴയിൽ നിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

അപു ജോൺ ജോസഫ് നിലവിൽ കേരള കോൺഗ്രസ് സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്. പത്ത് സീറ്റുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ജോസഫ് പ്രതികരിച്ചിരുന്നു.ഏറ്റുമാനൂരും ഇടുക്കിയും കോൺഗ്രസിന് വിട്ടു നൽകി പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കാനാണ് തീരുമാനം. മുന്നണിയായതിനാൽ വിട്ടുവീഴ്ച അത്യാവശ്യമാണെന്നാണ് ജോസഫിന്‍റെ പ്രതികരണം.

Ads by Google
Tuesday 17 Mar 2026 06.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW