-->
നര്‍ത്തകി, അഭിനേത്രി എന്നീ നിലകളില്‍ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ശോഭന. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. ചെറുപ്പത്തിലെ ഭരതനാട്യം അഭ്യസിച്ച ശോഭന നർത്തകിയായും വേദികൾ കീഴടക്കിയിട്ടുണ്ട്.
മലയാളത്തില്‍ മാത്രമല്ല, കരിയറിന്റെ ആദ്യ നാളുകള്‍ മുതലേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തിളങ്ങിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി താരം അഭിനയ ത്തേക്കാളേറെ പ്രാധാന്യം കൊടുക്കുന്നത് നൃത്തത്തിനാണ്. എങ്കിലും ഇന്നും ഏറെ ആരാധകരുള്ള നടിയാണ് ശോഭന.
സോഷ്യൽ മീഡിയയിലൂടെ തന്റെ നൃത്തവീഡിയോകൾ താരം പങ്കിടാറുണ്ട്. താരം പങ്കിടുന്ന യാത്രാചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ മനോഹരമായ കുറെയധികം ഡിഷുകളുടെ ചിത്രങ്ങൾ പങ്കിടുകയാണ് താരം. അതിശയത്തോടെയും പുഞ്ചിരിയോടെയും അതിനെ നോക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.
‘‘മനോഹരമെന്ന് വളരെ വ്യക്തമാണ്... പക്ഷേ, എവിടെയാണെന്ന് ഊഹിക്കാമോ?...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശോഭന ചിത്രം പങ്കിട്ടിരിക്കുന്നത്. മലേഷ്യ ആണെന്നാണ് പലരും നൽകുന്ന കമന്റുകൾ.
എന്നാൽ ചിത്രത്തിലെ ശോഭനയുടെ നോട്ടത്തെക്കുറിച്ചും കമന്റുകൾ ഉണ്ട്. 'മുന്നിൽ ഇരിക്കുന്ന ഡിഷിൽ നോക്കാൻ പറ്റുന്നില്ല, ഞാൻ നോക്കിയത് ചേച്ചിടെ കണ്ണിലേക്കാണ്, എക്സൈറ്റ്മെന്റ് ഇൻ യുവർ ഐയ്സ്...' എന്നതടക്കമാണ് കമന്റുകൾ.
അടുത്തിടെ പുറത്തിറങ്ങിയ തുടരും എന്ന മോഹൻലാൽ ചിത്രത്തിൽ മികച്ച പ്രകടനമാണ് ശോഭന കാഴ്ച വച്ചത്.
മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ തുടരും മാറി. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈപ്പ്.