Monday, March 16, 2026 Last Updated 20 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 12.42 PM

സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു

director, passes away

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഛായാഗ്രാഹകനായും നടനായും വേലുപ്രഭാകരന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഛായാഗ്രാഹകനായാണ് വേലു പ്രഭാകരന്‍ സിനിമാ ജീവിതം ആരംഭിച്ചത്. 1989-ല്‍ സ്വതന്ത്രസംവിധായകനായി. 2017 വരെ 11-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കാതല്‍ കഥൈ ആണ് വേലു പ്രഭാകരന്റെ ശ്രദ്ധേയ സിനിമ. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വളരെ വൈകിയാണ് ചിത്രം റിലീസ് ചെയ്തത്. 2019 മുതല്‍ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 20 ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

നടിയും സംവിധായകയുമായ ജയാദേവിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചനം നേടിയ വേലുപ്രഭാകരന്‍ 2017ല്‍ ഷേര്‍ളി ദാസിനെ വിവാഹം കഴിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW