-->
കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ സ്‌കൂള്‍മാനേജ്‌മെന്റിന്റേത് നിരുത്തരവാദപരമായ സമീപനമെന്ന് ബാലാവകാശകമ്മീഷന്‍. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രതികരണത്തിലാണ് ബാലവാകാശകമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്. ആര്‍ക്കൊക്കെ പിഴവ് പറ്റിയെന്ന് പരിശോധന നടത്തി നടപടിയെടുക്കുമെന്നും പറഞ്ഞു.
സ്‌കൂള്‍ നിര്‍മ്മിച്ച സൈക്കീള്‍ ഷെഡ്ഡിന് തൊട്ടുമുകളിലൂടെയായിരുന്നു വൈദ്യൂതിലൈന്‍ പോയിരുന്നത്. ഇത് സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രദ്ധിച്ചില്ലെന്നാണ് ആരോപണം. ഗുരുതരവീഴ്ചയെന്ന് വിദ്യാഭ്യാസവകുപ്പും കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. സ്‌കൂളിന്റെ പക്ഷത്ത് വലിയ വീഴ്ചയുണ്ടായെന്നും നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്നും എല്ലാ കുഴപ്പത്തിനും കാരണം സ്‌കൂള്‍ മാനേജ്‌മെന്റാണെന്നും പറയുന്നു. പ്രധാനദ്ധ്യാപികയ്ക്ക് എതിരേ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടിയുണ്ടായേക്കുമെന്നണ് സൂചന. സംഭവത്തില്‍ ആര്‍ക്കൊക്കെ വീഴ്ച പറ്റിയിട്ടുണ്ടെന്ന് പരിശോധിക്കുമെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി. ഷെഡ് നിര്‍മ്മിക്കാന്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും പറഞ്ഞു.