-->
ഫാൻ്റെസി , കോമഡി ജോണറിൽ ജയസൂര്യ, - വിനായകൻ കോംബോയിലൂടെ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. അനുഗ്രഹീതൻ ആൻ്റെണിയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.ഫോർട്ട് കൊച്ചി, കൊല്ലം, കോയമ്പത്തൂർ എന്നിവിടങ്ങളിലായായിട്ടായിരുന്നു ചിത്രീകരണം.വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടയുമാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
ഏറെ വിജയം നേടിയ ഒസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്സും, ഇൻഷാദ് എം. ഹസ്സനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം നൽകുന്ന കോമ്പിനേഷനാണ് ജയസൂര്യ- വിനായകൻ്റേത്.
അതിനിണങ്ങിയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന രീതിയിൽ ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഉടൻ തന്നെ നടത്തുമെന്ന് അണിയാ പ്രവർത്തകർ വ്യക്തമാക്കി.സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം - ഷാൻ റഹ്മാൻ.
ഛായാഗ്രഹണം - വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം - മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു .
ഡിസൈൻ യെല്ലോ ട്രൂത്ത്.
സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ സിംഗ്, സജിത് പി.വൈ.
പ്രൊഡക്ഷൻ മാനേജർ - നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
വാഴൂർ ജോസ്.