Monday, March 16, 2026 Last Updated 23 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 08.29 AM

ഡെങ്കിപ്പനി; നടന്‍ വിജയ് വേദരകൊണ്ട ആശുപത്രിയില്‍

down, with

ഡെങ്കിപ്പനിയെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നടന്റെ ബന്ധുക്കള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. പുതിയ ചിത്രം ' കിംഗ്ഡ' ത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് നടനെ ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. അതിനാല്‍ ചിത്രം വൈകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

നേരത്തെ മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന സിനിമ പല കാരണങ്ങളാല്‍ വൈകുകയും റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയും ചെയ്തു. നടന്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസിനായുളള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.

ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള- തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഭാഗ്യശ്രീ ബോര്‍സെ, സത്യദേവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW