-->
ഹിന്ദി സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബിഗ് ബോസ് ഒ.ടി.ടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉര്‍ഫി ജാവേദ്. സ്പ്ലിറ്റ്‌സ്‌വില്ല എന്ന റിയാലിറ്റി ഷോയിലൂടെയും താരം ചര്‍ച്ചകളില്‍ നിറഞ്ഞു. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഉര്‍ഫി വൈറലായത് തന്റെ ഫാഷന്‍ പരീക്ഷണത്തിലൂടെയാണ്. ഒരുപാട് ഫോളോവേഴ്‌സുള്ള താരം വിചിത്രമായ വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഭക്ഷണ സാധനങ്ങള്‍ മുതല്‍ അനാവശ്യ, ആവശ്യ വസ്തുക്കള്‍ വരെ ഉര്‍ഫി തന്റെ വസ്ത്രങ്ങളാക്കി പരീക്ഷണം നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ വിവാദങ്ങളില്‍ അകപെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉര്‍ഫിയുടെ പുതിയ പരീക്ഷണങ്ങള്‍ക്കായി സൈബര്‍ മീഡിയ കാത്തിരിക്കുന്നു.
ഇപ്പോഴിതാ തന്റെ പുത്തൻ ഫാഷൻ പരീക്ഷണം പങ്കിടുകയാണ് ഉർഫി. മാന്ത്രികമായ ഒരു സ്പൈറല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിന്നും വസ്ത്രം ധരിച്ചാണ് ഉർഫി ജാവേദ് തിളങ്ങുന്നത്. പീച്ച്-പിങ്ക് നിറത്തിലുള്ള ക്യൂട്ട് സിൻഡ്രെല്ല ഔട്ട്ഫിറ്റില്‍, ഉർഫി തന്റെ ക്രിയേറ്റിവിറ്റിയും മിക്സ് ചെയ്താണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. ജാവേദിന്റെ ക്യൂട്ട് സിൻഡ്രെല്ല ട്രാൻസ്ഫോർമേഷൻ ‘‘ദി സിൻഡ്രെല്ല ഇഫക്റ്റ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് റീല്‍സ് പങ്കിട്ടിരിക്കുന്നത്.
താരം പങ്കിട്ട വീഡിയോയില്‍ തന്റെ സിൻഡ്രെല്ല ട്രാൻസ്ഫോർമേഷൻ വസ്ത്രത്തിന് പിന്നിലെ കൃത്യമായ സംവിധാനങ്ങൾ കാണിക്കുന്നുണ്ട്. വീഡിയോയിൽ, ഡിസ്നിയുടെ സിൻഡ്രെല്ലയുടെ സ്പൈറല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ടീം എങ്ങനെ യാഥാർത്ഥ്യമാക്കി എന്ന് കാണാൻ കഴിയും. ലോഹ ഘടനകളുള്ള ഒരു കറങ്ങുന്ന പ്ലാറ്റ്‌ഫോം നിർമ്മിച്ച് അതിനു മുകളിൽ രണ്ട് നീല പക്ഷികളെ ഘടിപ്പിച്ചാണ് ഉര്‍ഫി ഔട്ട്ഫിറ്റ് വ്യത്യസ്തമാക്കുന്നത്.
ഉർഫി സിൻഡ്രെല്ല വസ്ത്രവുമായി ഘടനയ്ക്കുള്ളിൽ നിൽക്കുന്നതും കാണാം, മനോഹരമായ പീച്ച് ഗൗണിൽ ഉർഫി നിൽക്കുന്നതും പിന്നീട് ഫൈനല്‍ ഔട്ട്ഫിറ്റില്‍ തിളങ്ങുന്നതും കാണാം.
ഉർഫി തന്റെ ഫാഷൻ നിരന്തരം പരിഷ്കരിക്കുന്നതിൽ കഠിനാധ്വാനം ചെയ്യാറുണ്ട്. മുമ്പ് അതിന് നെഗറ്റീവ് കമന്റുകള്‍ കിട്ടാറുണ്ടായിരുന്നുവെങ്കിലും ലൈറ്റ് ഇഫക്റ്റുകൾ, മെക്കാനിക്സ്, വിഷയത്തിന് പുറത്തുള്ള ഫാഷൻ തിരഞ്ഞെടുപ്പുകൾ എന്നിവയിലും അവർ പരീക്ഷണം നടത്തുന്നു. അവരുടെ ഫാഷൻ പരീക്ഷണത്തിന് നിറഞ്ഞ കൈയടി കിട്ടുന്നുണ്ട്. ‘എന്നും ക്രിയേറ്റീവാണ്, വളരെ സുന്ദരിയാണ്, വളരെ കഴിവുള്ളവളാണ്...’ എന്നതടക്കമാണ് കമന്റുകള്‍.