Thursday, March 19, 2026 Last Updated 51 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 03.14 PM

ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ ആസിഫ് ഖാന്‍ ആശുപത്രിയില്‍

aasif-khan-
photo-www.instagram.com/aasifkhan_1/

ജനപ്രിയ വെബ് സീരിസുകളായ പഞ്ചായത്ത്, പാതാള്‍ ലോക് എന്നിവയിലൂടെ പ്രശസ്തനായ നടന്‍ ആസിഫ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഫ് സുഖം പ്രാപിച്ചുവരുന്നതായാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും സുഹൃത്തുക്കളുടെയും ആരാധകരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നയായും ആസിഫ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും നടന്‍ കുറിച്ചു.

'ഞാന്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്, സുഖം പ്രാപിച്ച് വരുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ് എന്റെ ലോകം. ഞാന്‍ ഉടന്‍ തിരിച്ചെത്തും, നിങ്ങളുടെ ചിന്തകളില്‍ എന്നെ ഓര്‍ത്തതിന് നന്ദി,' ആസിഫ് ഖാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. 'കഴിഞ്ഞ 36 മണിക്കൂറുകൊണ്ട് ജീവിതം ചെറുതാണെന്ന് മനസ്സിലാക്കുന്നു, ഒരു ദിവസത്തെയും നിസ്സാരമായി കാണരുത്, എല്ലാം ഒരു നിമിഷം കൊണ്ട് മാറാം, നിങ്ങള്‍ക്കുള്ളതിനെയും നിങ്ങള്‍ ഇപ്പോള്‍ ആരാണെന്നുള്ളതിലും നന്ദിയുള്ളവരായിരിക്കുക ആസിഫ് ഖാന്‍ മറ്റൊരു പോസ്റ്റില്‍ കുറിച്ചു.

aasif-khan-

പഞ്ചായത്ത്, മിര്‍സാപുര്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് രാജസ്ഥാന്‍ സ്വദേശിയായ ആസിഫ് ഖാന്‍. പഞ്ചായത്ത് സീരീസിന്റെ ഒന്ന്, മൂന്ന് സീസണുകളില്‍ ഗണേഷ് എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തിയത്. മിര്‍സാപുരില്‍ ബാബര്‍ ആയാണ് ആസിഫ് എത്തിയത്. പാതാള്‍ ലോക് എന്ന വെബ്‌സീരിസിലെ ആദ്യ സീസണില്‍ കബീര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്.

Ads by Google
Wednesday 16 Jul 2025 03.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW