Tuesday, March 17, 2026 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 02.23 PM

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് വേണ്ട; കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ

songs, and

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ പാഠ്യപദ്ധതിയില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയില്‍ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ' ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. ഈ പാട്ട് പഠിപ്പിക്കാന്‍ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

കഞ്ചാവ് പോലുളള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താന്‍ വരും തലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിസി വിദഗ്ദ സമിതിയെ നിയോഗിച്ചത്.

മലയാളം യുജി പഠനബോര്‍ഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ചേര്‍ത്തത്. മൈക്കിള്‍ ജാക്‌സന്റെ ' ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ' ഭൂമി ഞാന്‍ വാഴുന്നിടം' സിലബസില്‍ ഉള്‍പ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW