Thursday, March 19, 2026 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 01.54 PM

ധര്‍മ്മടത്ത് പോര് മുറുകുന്നു: മുഖ്യമന്ത്രിയെ നേരിടാന്‍ അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് പട്ടിക ഇന്ന്

abdul, rasheed, congress, candidate, dharmadam

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം തവണയും ജനവിധി തേടുന്ന ധര്‍മ്മടം മണ്ഡലത്തില്‍ വി പി അബ്ദുള്‍ റഷീദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു അബ്ദുള്‍ റഷീദിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടെ ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിപ്പിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം വി ഗോവിന്ദനെതിരെ മത്സരിച്ച് ഭൂരിപക്ഷം 22,000ലേക്ക് കുറച്ചിരുന്നു. അതിന് മുന്‍പ് നാല്‍പ്പതിനായിരത്തിനടുത്തായിരുന്നു ഭൂരിപക്ഷം. അതേസമയം, തര്‍ക്കങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. ധര്‍മ്മടത്ത് മൂന്നാം തവണയാണ് പിണറായി വിജയന്‍ ജനവിധി തേടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവത്തിന്റെ ബലത്തിലാണ് മൂന്നാം തവണയും മത്സരിക്കുന്നത്.

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് 3 30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന്‍ മണ്ഡലത്തില്‍ സജീവമാകും. സിപിഎം വിട്ട ടി കെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാര്‍ത്ഥിത്വം ജില്ലയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയേക്കും.

Ads by Google
Ads by Google
TRENDING NOW