Thursday, March 19, 2026 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 12.58 PM

എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് വെട്ടിയേക്കും ; പെരുമ്പാവൂരില്‍ മനോജ് മുത്തേടം വന്നേക്കുമെന്ന് സൂചന

uploads/news/2026/03/830657/eldhos.jpg

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കാനിരിക്കെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തതായി റിപ്പോര്‍ട്ട്. എല്‍ദോസിന്റെ പേര് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ് തീരുമാനം എടുത്തതായാണ് സൂചന. ലൈംഗികാരോപണത്തില്‍ കേസ് നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നാണ് വിവരം.

എല്‍ദോസിന്റെ പകരക്കാരായി ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഇവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കുമെന്നാണ് സൂചന. ലൈംഗികപവാദത്തില്‍ കേസ് നേരിടുന്ന രാഹുല്‍ മാങ്കുട്ടത്തിലിന് അവസരം നല്‍കാതെ പുറത്തിരുത്തിയിരിക്കുന്ന സാഹചര്യം കൂടി ഇക്കാര്യത്തില്‍ പരിഗണനയായെന്നാണ് സൂചന. ലൈംഗികപവാദം നേരിടുന്നവരുടെ പേരുമായി ബന്ധപ്പെട്ട് വരുന്ന ഏതുതരം വാര്‍ത്തകളും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഉണ്ടാകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

നേരത്തേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രാദേശിക സര്‍വേയിലും എല്‍ദോസിനെതിരേ വികാരം ഉയര്‍ന്നു വന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ തന്നെ സിറ്റിംഗ് എംഎല്‍എ മാര്‍ മത്സരിക്കട്ടെ എന്ന് തീരുമാനം എടുത്തപ്പോള്‍ ഐസി ബാലകൃഷ്ണന്റെയൂം എല്‍ദോസിന്റെയും പേരുകള്‍ പരിഗണിക്കാതെ മാറ്റി വെച്ചിരുന്നു. ലൈംഗികാപവാദം നേരിടുന്നവരെ പരിഗണിക്കേണ്ടതില്ല എന്ന നിലപാടും ഉയര്‍ന്നു വന്നിരുന്നു. അതേസമയം ഈ പരിധിയില്‍ പക്ഷേ കോവളത്ത് വിന്‍സന്റിന്റെ കാര്യത്തില്‍ തീരുമാനം വന്നതുമില്ല.

എല്‍ദോസിന് പകരമായി മനോജ് മൂത്തേടത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ എറണാകുളവും അങ്കമാലിയും കേന്ദ്രീകരിച്ച് സീറോ മലബാര്‍ സഭയുടെ സമ്മര്‍ദ്ദം കോണ്‍ഗ്രസിന് മേലുണ്ടെന്ന സൂചനകളുമുണ്ട്. എറണാകുളത്തെ ജനപ്രതിനിധികള്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുള്ളതായിട്ടാണ് സൂചനകള്‍. നേരത്തേ പെരുമ്പാവൂര്‍ സീറ്റ് പരിഗണിച്ചപ്പോള്‍ മുഹമ്മദ് ഷിയാസിനെ പേരും ചര്‍ച്ചയില്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW