Sunday, March 15, 2026 Last Updated 31 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 11.15 AM

ഹെയര്‍ സ്‌റ്റൈല്‍ മാറ്റി, ഗ്ലാമറസ് ലുക്കില്‍ വിദ്യ ബാലന്‍; ജെന്‍സിയൊക്കെ കണ്ടു പഠിക്കണമെന്ന് കമന്റ്

vidya-balan
photo-www.instagram.com/thepeacockmagazine_/

​ഹെയര്‍ സ്‌റ്റൈല്‍ മാറ്റി ഗ്ലാമര്‍ ലുക്കില്‍ നടി വദ്യാ ബാലന്‍. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണിപ്പോള്‍ അോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പീ കോക്ക് മാസികയുടെ കവര്‍ ഷൂട്ടിലാണ് വിദ്യ ബാലന്‍ പുതിയ ലുക്കില്‍ എത്തിയത്.

ഷോട്ട് ലെയര്‍ ഹെയര്‍ കട്ട് ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. പിങ്ക് ഡീപ് നെക്ക് ന്യൂഡില്‍ സ്ട്രാപ് ഗൗണാണ് മാസികയുടെ കവര്‍ ചിത്രത്തില്‍ വിദ്യയുടെ ഔട്ട്ഫിറ്റ്. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന തൂവല്‍ ഷാളും സ്‌റ്റെല്‍ ചെയ്തിരിക്കുന്നു.

വസ്ത്രത്തിനിണങ്ങുന്ന രീതിയില്‍ കല്ലുകള്‍ പതിച്ച ഒരു ചോക്കറും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. മിനിമല്‍ മേക്കപ്പാണ് . ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. സില്‍വര്‍ നിറത്തിലുളള മറ്റൊരു ഗൗണിലുളള വിദ്യയുടെ ചിത്രവും പീകോക്ക് മാഗസിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

വിദ്യയുടെ പുതിയ ലുക്കിലുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. പുതിയ ലുക്ക് വിദ്യയുടെ പ്രായം കുറച്ചെന്നാണ് ആരാധകര്‍ പറയുന്നത്. സ്‌റ്റൈലിഷ് ലുക്കും തനിക്കിണങ്ങുമെന്ന് പുതിയ ഫോട്ടോഷൂട്ടിലൂടെ തെളിയിച്ചിരിക്കുകയാണ് വിദ്യ. വിശ്വസിക്കാനാകുന്നില്ല ഈ ലുക്കില്‍ വിദ്യയ്ക്ക് പ്രായം കുറഞ്ഞിരിക്കുന്നു. ജെന്‍സിയൊക്കെ വിദ്യയില്‍ നിന്ന് സ്‌റ്റൈല്‍ ടിപ്‌സ് കണ്ടു പഠിക്കണം എന്നിങ്ങനെയും കമന്റുകളുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW