Sunday, March 15, 2026 Last Updated 36 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 03.54 PM

ഫ്ലമിംഗോ പിങ്ക് ഫെതർ റാപ്പ് ഡ്രസ്സിൽ ബാർബി ഡോളിനെപ്പോലെ വിദ്യ ബാലൻ; ഗ്ലാമർ ലുക്ക് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

uploads/news/2025/07/791203/1000506334.jpg
Vidya balan (Image Source: Instagram)

ഇന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് വിദ്യ ബാലൻ. ബോളിവുഡില്‍ കരുത്തുറ്റ നായിക വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപെട്ട താരത്തിന്റെ ആദ്യ സിനിമ മലയാളത്തിലായിരുന്നുവെങ്കിലും അത് മുടങ്ങി പോയിരുന്നു. എന്നാൽ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അത്രമേല്‍ വ്യത്യസ്തമായതോടെ ബോളിവുഡിന് വിദ്യ താരറാണിയായി.
സോഷ്യൽ മീഡിയയിലും സജീവമാണ് വിദ്യ. റീൽസ് വീഡിയോ പങ്കിട്ടും നർമ്മരസം കലർന്ന അനുഭവങ്ങൾ പങ്കിട്ടും വിദ്യ ശ്രദ്ധിക്കപെടാറുണ്ട്.
ഇപ്പോഴിതാ ഒരു ബാർബി ഡോളിനെപോലെയുള്ള ചിത്രങ്ങൾ പങ്കിടുകയാണ് വിദ്യ. 'ദി പീക്കോക്ക് മാഗസിനന്റെ കവർ ചിത്രത്തിലാണ് വിദ്യ തിളങ്ങുന്നത്. ഫ്ലമിംഗോ പിങ്ക് നിറത്തിലുള്ള ഫെതർ റാപ്പ് ഡ്രെസ്സിലാണ് വിദ്യ. ഒപ്പം ഹൈലൈറ്റുകളുള്ള ഒരു ട്രെൻഡി ബോബ് ഹെയർകട്ടും താരത്തിന് ഗ്ലാമർ ലുക്ക്‌ നൽകുന്നു. തിളങ്ങുന്ന സീക്വിനുകളും ബീഡുകൾ കൊണ്ടുള്ള അലങ്കാരങ്ങളുമുള്ള ഔട്ട്‌ഫിറ്റിലെ പ്രധാന ആകർഷണം തിൻ സ്ട്രാപ്പുകളും പ്ലങ്കിംഗ് വി നെക്ക്ലൈനും, ഫിഗർ-ഹഗ്ഗിംഗ് സിലൗറ്റും, ഒരു ഓംബ്രെ പാറ്റേണുമാണ്.
കൈകളിൽ ഇളം കടും പിങ്ക് നിറത്തിലുള്ള ഒരു ഓംബ്രെ ഷേഡിലുള്ള തൂവൽ കൊണ്ട് അലങ്കരിച്ച ഒരു റാപ്പ് ധരിച്ചുകൊണ്ട് താരം ലുക്ക് പൂർത്തിയാക്കി. തിളങ്ങുന്ന രത്നക്കല്ലുകൾ കൊണ്ട് അലങ്കരിച്ച ഒരു ചോക്കർ നെക്ലേസും ഒരു കൈയിൽ ധരിക്കുന്ന കട്ടിയുള്ള ബ്രേസ്‌ലെറ്റും താരം ധരിച്ചിട്ടുണ്ട്. മറ്റൊന്നിൽ ഗ്രേ സീക്വൻഡ് ഗൗൺ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. പ്രായം റിവേഴ്‌സിലാണോ എന്നതടക്കമാണ് കമന്റുകൾ.

കരിയറിൽ, വിദ്യാ ബാലൻ അടുത്തിടെ ഹൊറർ കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3 യിൽ പ്രത്യക്ഷപ്പെട്ടു. ആ സിനിമ മികച്ച അഭിപ്രായം നേടുകയും ചെയ്തു. ദോ ഔർ ദോ പ്യാർ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW