Saturday, March 14, 2026 Last Updated 38 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 09.36 AM

' സുധിയുടെ മക്കളുടെ പേരിലാണ് സ്ഥലം നല്‍കിയത്, അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ല' ; പ്രതികരിച്ച് ബിഷപ്പ്

about, renu sudhi

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യ രേണു സുധി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ഈ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീട് വയ്ക്കാന്‍ സ്ഥലം കൊടുത്ത ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.

സുധിയുടെ രണ്ട് മക്കളുടെ പേരിലാണ് താന്‍ സ്ഥലം നല്‍കിയതെന്നും അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ലെന്നും അധ്വാനിക്കാന്‍ ആരോഗ്യമുളളവരാണ് അവരെന്നും ഒരു യൂ ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു. രേണു സുധി പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് ഇങ്ങനെയുളള കാര്യങ്ങള്‍ പറഞ്ഞത് തന്നെ വിഷമിപ്പിച്ചെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അവശത അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്കോ അറിയപ്പെടുന്നവര്‍ക്കോ സഹായം ചെയ്യാന്‍ എനിക്ക് ഭയമാണ്. ദേഷ്യം കൊണ്ടല്ല. കലയെ ആസ്വദിക്കുന്ന മനുഷ്യനാണ് ഞാന്‍. പക്ഷെ ഈ വീട് കൊടുത്തതോടെ കുറേ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായി. അതില്‍ രേണു സുധിയുടെ പേര് ഞാന്‍ പറയുന്നില്ല. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് സ്ഥലമെഴുതി കൊടുത്തതിന്റെ പേരില്‍ ഒത്തിരി മനപ്രയാസം അനുഭവിച്ചു. കരയേണ്ട അനുഭവങ്ങള്‍ വന്നിട്ടുണ്ട്. രേണു സുധി എന്നെ പേഴ്‌സണലി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം തന്നെക്കുറിച്ച് വ്‌ളോഗര്‍ തെറ്റായി പറയുമ്പോള്‍ ഒറ്റ വാക്കില്‍ തിരുത്തിക്കൊടുക്കാമായിരുന്നെന്നും ബിഷപ്പ് പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW