Thursday, March 12, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 01.32 PM

അത് പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടണമെന്ന ആശയം ; പിജെ കുര്യന്റെ കാഴ്ചപ്പാടില്‍ തെറ്റില്ലെന്ന് സണ്ണിജോസഫ്

uploads/news/2025/07/790995/sunny-joseph.jpg

ആലപ്പുഴ : പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടണമെന്ന ഒരു സീനിയര്‍ നേതാവിന്റെ കാഴ്ചപ്പാടില്‍ തെറ്റില്ലെന്നും പി.ജെ. കുര്യന്‍ ലക്ഷ്യംവെച്ചത് ഇക്കാര്യമാണെന്നും പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. പിജെ കുര്യന്റെ പ്രതികരണത്തില്‍ അദ്ദേഹത്തെയും യൂത്ത്‌കോണ്‍ഗ്രസിനെയും തള്ളാതെയായിരുന്നു സണ്ണിജോസഫിന്റെ പ്രതികരണം. പോലീസിന്റെ അക്രമങ്ങളും പ്രതിസന്ധികളും മറികടന്നാണ് സമരവുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു.വും മുമ്പോട്ട് പോകുന്നുണ്ടെന്നും പറഞ്ഞു.

രമേശ് ചെന്നിത്തലയും നേരത്തേ പിജെ കുര്യനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പിജെ കുര്യന്‍ സദുദ്ദേശത്തോടെയാണ് യൂത്ത് കോണ്‍ഗ്രസിനെ പറ്റി പറഞ്ഞത്. ആരെയും കുറ്റപ്പെടുത്തിയല്ല. വിമര്‍ശനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും കുര്യന്റേത് സ്‌നേഹത്തോടെയുള്ള ഉപദേശം മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസിനെതിരെ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ പിജെ കുര്യന്‍ ഉറച്ച് നില്‍ക്കുകയാണ്. സദുദ്ദേശപരമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കില്‍ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാര്‍ വേണം. സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പറഞ്ഞു. കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ക്ഷുഭിത യൗവ്വനത്തെ എസ്എഫ്‌ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയില്‍ വെച്ച് തന്നെ ഇതിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്യു നേതാക്കളും പ്രവര്‍ത്തകരും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW