Thursday, March 12, 2026 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 08.17 AM

ഫയലുകള്‍ മാറ്റി വെച്ച് വൈസ്ചാന്‍സലര്‍ ; റജിസ്ട്രാര്‍ക്കെതിരേ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

uploads/news/2025/07/790473/KERala-university.jpg

തിരുവനന്തപുരം: നാടകീയരംഗങ്ങളും ഭരണസ്തംഭനവും തുടരുന്ന കേരളാസര്‍വകലാശാലയില്‍ റജിസ്ട്രാര്‍ക്ക് എതിരേ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വി.സി.യ്ക്ക് പരാതി നല്‍കി. സസ്‌പെന്റ് ചെയ്യപ്പെട്ട് ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് കാണിച്ചിട്ടുള്ളത്. സര്‍വകലാശാല ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് നല്‍കിയ കത്തില്‍ പറയുന്നു.

വി.സി.യുടെ കര്‍ശനമായ നിര്‍ദേശം മറികടന്ന് കഴിഞ്ഞ ദിവസം കെ.എസ്. അനില്‍കുമാര്‍ ഓഫീസില്‍ എത്തി തന്റെ ഡ്യൂട്ടി ചെയ്തിരുന്നു. അദ്ദേഹത്തിന് ഓണ്‍ലൈന്‍ ഫയലുമായി ബന്ധപ്പെട്ട കാര്യം നല്‍കരുതെന്ന് വി.സി.യുടെ നിര്‍ദേശവും അവഗണിക്കപ്പെട്ടതോടെ ഇപ്പോള്‍ കെ.എസ്. അനില്‍കുമാര്‍ അയയ്ക്കുന്ന ഫയല്‍ നോക്കില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ് വൈസ് ചാന്‍സലര്‍. റജിസ്ട്രാര്‍ അയയ്ക്കുന്ന ഫയലുകള്‍ മാറ്റിവെയ്ക്കാനാണ് വി.സി. നല്‍കിയിട്ടുള്ള നിര്‍ദേശം. വൈസ് ചാന്‍സലര്‍ താല്‍ക്കാലിക റജിസ്ട്രാറായി നിയമിച്ച ഡോ. മിനി കാപ്പന് ഐഡി നല്‍കുന്നത് ഉള്‍പ്പെടെുള്ള കാര്യങ്ങള്‍ ജീവനക്കാരുടെ സംഘടന വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഭാരതാംബാ വിവാദവുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി തുടങ്ങിയത്. ഗവര്‍ണര്‍ നിയോഗിച്ച താല്‍ക്കാലിക വി.സി.യായ മോഹന്‍ കുന്നുമ്മല്‍ വിദേശയാത്രയ്ക്ക് പോയപ്പോള്‍ അദ്ദേഹം താല്‍ക്കാലികമായി ചുമതല നല്‍കിയ വി.സി. രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് ഈ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും രജിസ്ട്രാര്‍ വീണ്ടും ഓഫീസില്‍ എത്തുകയും ഫയലുകള്‍ നോക്കുകയും ചെയ്തിരിക്കുകയാണ്. ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കുമെതിരേ കഴിഞ്ഞദിവസം എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും എഐഎസ്എഫും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW