-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് ഉയർന്നത്. കഴിഞ്ഞ ഒരാഴ്ചയായി വിപണിയിൽ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്ന് 20 രൂപ ഉയർന്നു. ഇന്നത്തെ വില 9020 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 15 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7395 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.
ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാസത്തെ ആദ്യ ആഴ്ച പിന്നിടുമ്പോൾ ആദ്യത്തെ മൂന്ന് ദിവസം വില ഉയർന്നെങ്കിലും നാലാം ദിവസം പവന്റെ വില കുറ‍്ഞിരുന്നു. എന്നാൽ അടുത്ത ദിവസം വില ഉയരുകയും പിന്നീട് അതേ വിലയിൽ തുടരുകയും ചെയ്തതിന് ശേഷമാണ് തിങ്കളാഴ്ച സ്വർണവില കുറഞ്ഞത്. ചെവ്വാഴ്ച വില ഉയർന്നെങ്കിലും ബുധനാഴ്ച വില കുറഞ്ഞു.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160
ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520
ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840
ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400
ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480
ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480
ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080
ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480
ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000
ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160