Friday, March 13, 2026 Last Updated 36 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 10.43 AM

അതിര്‍ത്തി സംസ്ഥാനങ്ങളായ രാജസ്ഥാനിലും പഞ്ചാബിലും കനത്ത ജാഗ്രത ; സൈന്യം പൂര്‍ണ്ണമായും സജ്ജം

uploads/news/2025/05/779907/indian-army.jpg

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഒരു ദിവസം പിന്നിടുമ്പോള്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ രാജസ്ഥാനിലും പഞ്ചാബിലും കനത്ത ജാഗ്രത. പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണസാധ്യതകള്‍ മുന്നില്‍ കണ്ട് പ്രാദേശിക അധികാരികളും വലിയ തയ്യാറെടുപ്പാണ്.

എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും സഞ്ചാരികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേക്കിയേക്കുമെന്നുമാണ് വിവരം. പാക്കിസ്ഥാനുമായി 1037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി പൂര്‍ണ്ണമായി അടച്ചു. ഇന്ത്യന്‍ വ്യോമസേന അതീവ ജാഗ്രതയിലാണ്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് ഷൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ സെക്ടറില്‍ യുദ്ധവിമാനങ്ങള്‍ പട്രോളിംഗ് നടത്തുന്നതിനാല്‍ ജോധ്പൂര്‍, കിഷന്‍ഗഡ്, ബിക്കാനീര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ മെയ് 9 വരെ നിര്‍ത്തിവച്ചു. ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW