Friday, March 13, 2026 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jul 2025 09.15 AM

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞു ; പണിക്ക് പോകാനെത്തിയ അന്യസംസ്ഥാനക്കാരും കുടുങ്ങി

uploads/news/2025/07/790164/KSRTC-pathanamthitta.gif

തിരുവനന്തപുരം: വിവിധ കേന്ദ്രനയങ്ങള്‍ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ദേശീയപണിമുടക്ക് എട്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും ജോലിക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ കുടുങ്ങിപ്പോകുകയും ചെയ്തു. പലയിടത്തും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഡിപ്പോകളില്‍ തടയുകയും ചെയ്തിട്ടുണ്ട്.

കെ്.എസ്.ആര്‍.ടി.സി/സ്വകാര്യ ബസുകള്‍ പണിമുടക്കിയിട്ടുണ്ട്. മിക്കയിടത്തും ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. കൊല്ലം, കോഴിക്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞു. പണിമുടക്കിനെ അനുകൂലിക്കാത്ത ബിഎംഎസ് യൂണിയനില്‍ പെട്ടവരാണ് ജോലി ചെയ്യാനായി എത്തിയത്. കൊല്ലത്ത് നിന്നും അമൃത ആശുപത്രിയിലേക്ക് പോയ ബസ് സമരാനുകൂലികള്‍ തടഞ്ഞു.

കൊല്ലത്ത് നിന്നും യാത്ര പുറപ്പെടേണ്ട ബസ് സമരാനുകൂലികള്‍ സര്‍വീസ് നടത്താന്‍ അനുവദിച്ചില്ല. ഇവിടെയെത്തിയ ദീര്‍ഘദൂരബസ് എല്ലാം തന്നെ തടഞ്ഞിട്ടിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്റ്റാന്റിലേക്ക് കയറിയാല്‍ തടയുന്ന സ്ഥിതിയുണ്ട്. കരുനാഗപ്പള്ളിയില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന ബസിലെ കണ്ടക്ടറെ സമരാനുകൂലികള്‍ കണ്ടക്ടറെ കയ്യേറ്റം നടത്തിയെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളി ഡിപ്പോയിലെ ബസ് കൊല്ലം ബസ് സ്റ്റാന്റിന് തൊട്ടു മുമ്പ് തടയുകയും ചെയ്തു. നെയ്യാറ്റിന്‍കരയിലും സര്‍വീസ് നടത്താനെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞിരുന്നു. പേരൂര്‍ക്കടയിലും ബസ് തടയുകയുണ്ടായി. അതേസമയം തമ്പാനൂരില്‍ നിന്നും നെയ്യാറ്റിന്‍കരയിലേക്ക് ബസ് സര്‍വീസ് നടത്തിയിരുന്നു. വടക്കന്‍കേരളത്തിലും പണിമുടക്ക് ശക്തമാണ് കോഴിക്കോട് പാവങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ ബസ് പുറത്തേക്ക് എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. നേരിയ സംഘര്‍ഷമുണ്ടായി.

സ്റ്റാന്റില്‍ നിന്നും ബസ് എടുക്കാന്‍ എത്തിയ ബിഎംഎസ് യൂണിയനില്‍ പെട്ടവരെ സമരാനുകൂലികള്‍ തടഞ്ഞു. ബസിന് മുന്നില്‍ ഇരുന്നും കിടന്നും സമരാനുകൂലികള്‍ പ്രതിഷേധിച്ചു. സര്‍വീസ് ആരംഭിക്കാന്‍ പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍വീസ് അനുവദിക്കില്ലെന്ന്് പ്രഖ്യാപിച്ച് സമരാനുകൂലികള്‍ രംഗത്ത് എത്തുകയായിരുന്നു. രാവിലെ പാവങ്ങാട് ഡിപ്പോയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ് സര്‍വീസ് നടത്താന്‍ എടുത്തപ്പോള്‍ തന്നെ സമരാനുകൂലികള്‍ എത്തി. ബംഗലുരുവിലേക്കുള്ള സ്വിഫ്റ്റ് ബസും യാത്ര തുടരാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ്.

ബിഎംഎസിന്റെ പ്രവര്‍ത്തകര്‍ ജോലി ചെയ്യാനെത്തിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. ആവശ്യമായ സംരക്ഷണം നല്‍കുമെന്നാണ് പോലീസ് പറയുന്നത്. വയനാട്ടില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അന്തര്‍സംസ്ഥാന വാഹനങ്ങളും ചരക്കുവാഹനങ്ങളും കടത്തിവിടുന്നുണ്ട്. ബിഎംഎസ് ഒഴികെയുള്ള ഇന്ത്യയിലെ 10 ട്രേഡ് യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

Ads by Google
Ads by Google
TRENDING NOW