Saturday, March 14, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 04.56 PM

മോനെ സായ്, വെല്‍കം ടു മലയാളം സിനിമയെന്ന് മോഹന്‍ലാല്‍; ലാലേട്ടാ, താങ്ക്യൂ സോ മച്ച് എന്ന് സായ് അഭ്യങ്കര്‍; ബള്‍ട്ടിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സായ്

uploads/news/2025/07/789619/Untitled-4.jpg
Sai Abhyankkar‬ malayalam debut in Balti (Image Source: Youtube)

തമിഴ് സിനിമകളില്‍ സംഗീത സംവിധാനം ചെയ്ത് വിവിധ ഭാഷകളില്‍ തരംഗമായി മാറിയ ഒരുപാട് സംഗീതസംവിധായകരുണ്ട്. അക്കൂട്ടത്തില്‍ മുന്‍ പന്തിയിലാണ് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ സായ് അഭ്യങ്കര്‍. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് അദ്ദേഹം . തിങ്ക് ഇൻഡിക്കുവേണ്ടി രചിച്ച അഭയാങ്കറിന്റെ ആദ്യ സ്വതന്ത്ര സിംഗിൾ ‘കാച്ചി സേര’ ലോകമെമ്പാടും വൈറലാകുകയും 2024-ൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ തിരഞ്ഞ ഗാനങ്ങളിൽ ഒന്നായി മാറുകയും ചെയ്തു .
ചുരുങ്ങിയ കാലത്തിനുള്ളില്‍ ‘കാച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെയാണ് സായ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബള്‍ട്ടി'യിലൂടെയാണ് സായ് അഭ്യങ്കര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
ഇപ്പോഴിതാ മലയാളത്തിലേക്ക് സായ് യെ ​സ്വാഗതം ചെയ്യുന്ന മോഹന്‍ലാലിന്റെ ഒരു പ്രോമോവീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒരു ഫോണ്‍ സംഭാഷണത്തിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയതാണ് പ്രോമോ വീഡിയോ. വീഡിയോയില്‍ പിയാനോ വായിച്ചിരിക്കുന്ന സായ് യെ കാണാം. പെട്ടെന്നാണ് കൊറിയര്‍ എന്നൊരു ശബ്ദം കേള്‍ക്കുന്നത്. എന്നാല്‍ സായ് അത് മൈന്‍ഡ് ചെയ്യാതെ വീണ്ടും പിയാനോ വായിക്കുകയാണ്. കൊറിയര്‍ മലയാള സിനിമയില്‍ നിന്നാണെന്നാണ് പിന്നീടുള്ള ശബ്ദം. അതോടെ സായ് ഒന്ന് ശ്രദ്ധിക്കുന്നു. തന്റെയടുത്തേക്ക് എത്തുന്ന കാര്‍ബോഡ് പെട്ടി തുറന്നു നോക്കുന്നു. അതില്‍ ‘സായ് അഭ്യങ്കര്‍ 04 ബള്‍ട്ടി’ എന്നെഴുതിയ മഞ്ഞ ജഴ്സി കാണാം.
അതെടുത്ത് സന്തോഷത്തോടെ നില്‍ക്കുന്ന സായ് യുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. അങ്ങേത്തലയ്ക്കല്‍ കേള്‍ക്കുന്നത് മോഹന്‍ലാലിന്റെ ശബ്ദമാണ്. ‘മോനെ, സായ് ...വെല്‍കം ടു മലയാളം സിനിമ...’ എന്ന മോഹന്‍ലാല്‍ പറയുന്നതും കേള്‍ക്കാം. നിറചിരിയോടെ മോഹന്‍ലാല്‍ അത് പറയുമ്പോള്‍ വലിയ സന്തോഷത്തോടെ ‘ലാലേട്ടാ...താങ്ക്യൂ സോ മച്ച്...’ എന്ന് സായ് യും പറയുന്നുണ്ട്. പിന്നീട് ‘ബള്‍ട്ടി ഓണം’ എന്ന് സായ് പറയുന്നു. സായ് അഭ്യങ്കറുടെ പേരെഴുതിയ 'ബള്‍ട്ടി ജഴ്‌സി'യുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയും കാണിക്കുന്നുണ്ട്. സായ് അഭ്യങ്കറുടെ ആദ്യ സിനിമാ റിലീസും ‘ബള്‍ട്ടി’യാണ്. ആവേശത്തോടെയാണ് പ്രൊമോ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുന്നത്.

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ബള്‍ട്ടി ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് ബള്‍ട്ടിയുടെ നിര്‍മ്മാണം. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയിന്‍ നിഗത്തിന്റെ 25-ാം ചിത്രമായി എത്തുന്ന ‘ബള്‍ട്ടി’യിലൂടെ സായ് അഭ്യങ്കര്‍ മലയാളത്തിലെത്തുമ്പോള്‍ പ്രേക്ഷകരും സംഗീതാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്.
സായിയുടെ ഗാനങ്ങള്‍ ഇതിനകം യൂട്യൂബില്‍ മാത്രം 200 മില്യണില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണ് ‘ബള്‍ട്ടി’ ഒരുങ്ങുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ടൈറ്റില്‍ ഗ്ലിംപ്സിന് വലിയ സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ കിട്ടിയിരുന്നു. ഷെയിന്‍ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഇതില്‍ ഒരുമിക്കുന്നുണ്ട്.

Ads by Google
Saturday 05 Jul 2025 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW