Saturday, March 14, 2026 Last Updated 27 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 03.18 PM

ബിഗ് ബോസ് 7 ഹൗസിലെ പുതിയ അതിഥികള്‍ ആരൊക്കെ? തീ പാറുന്ന മാസ് എന്‍ട്രിയുമായി മോഹന്‍ലാല്‍; താരം പങ്കിട്ട ടീസര്‍ യൂട്യൂബില്‍ തരംഗം

കുറ്റപ്പെടുത്തലുകളും വിവാദങ്ങളുമൊക്കെ നിറയാറുണ്ടെങ്കിലും ബിഗ് ബോസ് മലയാളത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ പുതിയ സീസണിന്റെ അപ്ഡേഷന്‍ പങ്കിടുകയാണ് മോഹന്‍ലാല്‍. ​‍
Mohanlal, Big Boss malayalam season 7
Big Boss Malayalam Season 7 teaser (Image Source: Youtube)

ബിഗ് ബോസ് മലയാളം സീസണുകള്‍ ഒന്നിന് പിന്നാലെ ഒന്നായി ചര്‍ച്ചകളിലും വിവാദങ്ങളിലും പെടാറുണ്ട്. പക്ഷേ റേറ്റിംഗില്‍ ഈ റിയാലിറ്റി ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ ഇതിന്റെ പുതിയ സീസണുകള്‍ക്കായി ആ​വേശത്തോടെ കാത്തിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ എഴാം സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആരൊക്കെയാകും ഇത്തവണ ഹൗസിലെത്തുക എന്നതാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ആശങ്ക.
ഇപ്പോഴിതാ കുടുംബപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിറയപ്രവര്‍ത്തകര്‍. സീസണ്‍ ലോഞ്ചിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ മാസ് ലുക്കിലാണ് ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ സിനിമകളിലെ രംഗങ്ങളാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 പ്രൊമോ വീഡിയോ. ഒരു ബുള്ളറ്റ് വരുന്നതും കറുപ്പ് ഷര്‍ട്ടും മുണ്ടും ധരിച്ച് മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയുമാണ് പ്രൊമോയില്‍. ഒപ്പം ലൂസിഫറിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന വാടാ വിളിയുമുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ എമ്പുരാന്റേയും തുടരുമിന്റേയും റെഫറന്‍സാണ് ടീസറിനെ കുടുതല്‍ ആകര്‍ഷകമാക്കുന്നത്.
നേരത്തെ മോഹന്‍ലാലിന്റെ ടീസറിലെ ലുക്ക് പുറത്ത് വന്നിരുന്നു. എന്നാല്‍ ദിലീപ് ചിത്രം ഭഭബയിലെ അതിഥി വേഷത്തിന്റെ ഗെറ്റപ്പാണിത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ അതിന് വിരാമമായി. അതേസമയം ബിഗ് ബോസ് സീസണ്‍ 7 ല്‍ എന്തൊക്കെ സര്‍പ്രൈസാണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പുതിയ സീസണിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ ആരംഭിക്കുമെന്നാണ് പ്രൊമോ നല്‍കുന്ന സൂചന.

മത്സരാര്‍ഥികള്‍ക്കായുള്ള ടാസ്ക്കുകളിലും മറ്റ് മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയതായി ടീസർ സൂചിപ്പിക്കുന്നു. ഈ സീസണിൽ പുതിയ വെല്ലുവിളികളും ശക്തരായ മത്സരാർത്ഥികളും ഉണ്ടാകുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
രേണു സുധി, അലിന്‍ ജോസ് പെരേര, ആര്‍ജെ അഞ്ജലി, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങി നിരവധി പേരുടെ പേര് പലരും ഈ സീസണിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും യാതൊരു സ്ഥിരീകരണവുമില്ല. മുന്‍ സീസണുകളിലേത് പോലെ ഒരു കോമണര്‍ക്കും ഈ സീസണില്‍ മത്സരിക്കാം എന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കാനും സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.
എന്‍ഡമോള്‍ കമ്പനി നെതര്‍ലന്‍ഡ്‌സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്. 2018 ല്‍ ആണ് മലയാളത്തിലെ ആദ്യ സീസണ്‍ ആരംഭിക്കുന്നത്. ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് ജേതാവായത്. രണ്ടാം സീസണ്‍ കൊവിഡ് കാരണം 75 ദിവസങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ചു.
മൂന്നാം സീസണിലും കൊവിഡ് തടസമായെങ്കിലും ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. മണിക്കുട്ടന്‍ ആയിരുന്നു ജേതാവ്. നാലാം സീസണില്‍ ദില്‍ഷ പ്രസന്നനും അഞ്ചാം സീസണില്‍ അഖില്‍ മാരാരും ആറാം സീസണില്‍ ജിന്റോയും ആയിരുന്നു ബിഗ് ബോസ് കിരീടം ചൂടിയത്.

Ads by Google
Saturday 05 Jul 2025 03.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW