Saturday, March 14, 2026 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 01.38 PM

കേരളത്തിലുടനീളം പ്രതിഷേധം ; പാലക്കാട് പോലീസ് ലാത്തിവീശി, കണ്ണൂരും തിരുവന്തപുരത്തും ജലപീരങ്കി

uploads/news/2025/07/789596/youth-congrass-march.jpg

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുടനീളം യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരിലൂം തിരുവനന്തപുരത്തും പാലക്കാടും ശക്തമായ പ്രതിഷേധം നടക്കുകയും പാലക്കാട് പോലീസ് ലാത്തിവീശുകയും ചെയ്തു. തിരുവനന്തപുരത്തും കണ്ണൂരിലും പോലീസ്് ജലപീരങ്കി പ്രയോഗിച്ചു. മൂന്നിടത്തും പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. കണ്ണൂരില്‍ ഡിഎംഒ ഓഫീസിന് നേരെയും തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിലേക്കും പാലക്കാട് കളക്‌ട്രേറ്റിലേക്കുമായിരുന്നു മാര്‍ച്ച്. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചത് പോലീസുമായുള്ള പിടിവലിയില്‍ കലാശിക്കുകയും ചെയ്തു.

കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാക്കുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ പോലീസ് ബലമായി ജീപ്പില്‍ പിടിച്ചു കയറ്റി. ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രതിഷേധത്തില്‍ രണ്ടു തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഓഫീസിന്റെ മുന്നില്‍ ഗേറ്റിലും മതിലിനും മുകളില്‍ കയറി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും അറസ്റ്റ് വരിക്കാന്‍ കൂട്ടാക്കാതെ വാഹനത്തിന്റെ കയറ്റിയ പ്രവര്‍ത്തകര്‍ പുറകിലെ വാതില്‍ തുറന്ന് അവര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ വാഹനം മുമ്പോട്ട് കടന്നുപോകാന്‍ കഴിയാത്ത രീതിയില്‍ കുറേപേര്‍ മുന്നില്‍ കയറിനില്‍ക്കുകയും ചെയ്തു. പ്രവര്‍ത്തകരില്‍ ഒരാളെ പോലീസ് ബലമായി നീക്കം ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിഷേധം ദേശീയപാതയില്‍ കുത്തിയിരുന്നായി പ്രതിഷേധം.

തിരുവനന്തപുരത്ത് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധമായിരുന്നു മന്ത്രിയുടെ ഔദേ്യാഗിക വസതിക്ക് നേരെ നടത്തിയത്. പോലീസ് ബാരിക്കേഡ് വെച്ച് തടയുകയും പലതവണ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ ഗേറ്റും മതിലുമൊക്കെ ചാടിക്കടന്ന് മന്ത്രിയുടെ വസതിയിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. പിന്നീട് നേതാക്കളെത്തി അവരെ അനുനയിപ്പിച്ച് വീണ്ടും സമരവേദിയിലേക്ക് മാറി. പത്തിലേറെ തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

പാലക്കാട് കളക്‌ട്രേറ്റിലെ ഡിഎം ഓഫീസിലേക്കായിരുന്നു പ്രതിഷേധം നടത്തിയത്. പോലീസ് ഒരുക്കിയ ബാരിക്കേഡും മറ്റും മറികടന്ന് എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വലിയം മറികടന്ന് മുമ്പോട്ട് പോയ വനിതാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്് ചെയ്യാന്‍ പോലീസ് നടത്തിയ ശ്രമം പോലീസുമായുള്ള സംഘര്‍ഷമായി മാറിയിരുന്നു. ഒരു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റ സാഹചര്യമുണ്ടായി. പോലീസ് വാഹനത്തിന് മുകളില്‍ കയറി നിന്നുവരെ യൂത്ത്്കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഇവരെ പോലീസ് താഴേയ്ക്ക് ഇറക്കി. ഒടുവില്‍ വനിതാ പ്രവറത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസ് വളഞ്ഞിട്ട് തല്ലിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക് തലയ്ക്കടിയേറ്റു. ജില്ലാഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റു.

വയനാട്ടില്‍ യൂത്ത്‌കോണ്‍ഗ്രസ് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് നടത്തി. കാസര്‍ഗോഡും പത്തനംതിട്ടയിലും വയനാട്ടിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കാസര്‍ഗോഡ് ഡിഎംഒ ഓഫീസിലേക്കായിരുന്നു പ്രതിഷേധം ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്കും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായി. ആരോഗ്യമന്ത്രിയുടെ രാജി വരെ പ്രതിഷേധിക്കുമെന്നാണ് യൂത്ത്‌കോണ്‍ഗ്രസ് പറയുന്നത്. കോഴിക്കോട് യൂത്ത്‌ലീഗിന്റെ നോര്‍ത്ത് കമ്മറ്റിയുടെ പ്രതിഷേധവും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ബിജെപിയുടെ സിറ്റി ജില്ലാക്കമ്മറ്റിയുടെ പ്രതിഷേധവും നടന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW