Thursday, March 12, 2026 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 11.39 AM

വീണാജോര്‍ജ്ജിന്റെ ശവമഞ്ചമേന്തി കോണ്‍ഗ്രസ് പ്രതിഷേധം ; കൊല്ലത്ത് റോഡ് ഉപരോധിച്ചു

uploads/news/2025/07/789431/medical-collage-building.jpg

കൊല്ലം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരണമടഞ്ഞ സംഭവത്തില്‍ കൊല്ലം കണ്ണനലലൂരില്‍ ശവമഞ്ചമേന്തി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതീകാത്മകമായി വീണാജോര്‍ജ്ജിന്റെ ശവമഞ്ചവും അര്‍പ്പിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

ആരോഗ്യവകുപ്പിന്റെ പരാജയം എടുത്തുപറഞ്ഞുകൊണ്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. കണ്ണനല്ലൂരില്‍ ഏകദേശം അമ്പതോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീണാജോര്‍ജ്ജ് കൊട്ടാരക്കര ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നടന്നിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഇന്നലെ പ്രതിഷേധിച്ചിരുന്നു.

ബിന്ദുവിന്റെ മരണത്തിലുണ്ടായ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേരത്തേ കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് പ്രതികരിച്ചിരുന്നു. മന്ത്രിമാര്‍ സര്‍ക്കാരിനെ വെള്ളപൂശി പ്രതികരിക്കുമ്പോള്‍ ബിന്ദു മണ്ണിനടിയില്‍ കിടക്കുകയായിരുന്നെന്നും രണ്ടര മണിക്കൂറോളം ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്നും കെപിസിസി അദ്ധ്യക്ഷന്‍ പറഞ്ഞിരുന്നു. മന്ത്രിമാര്‍ നിരുത്തരവാദിത്വപരമായ പ്രതികരണം നടത്തുമ്പോള്‍ തന്റെ ഭാര്യ മണ്ണനിടിയില്‍ പിടഞ്ഞുമരിക്കുകയായിരുന്നെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW