Sunday, March 15, 2026 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 10.27 AM

നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ ഉദാത്ത രൂപം; ഷെഫാലിയെക്കുറിച്ച് ഭര്‍ത്താവ്

-parag-tyagi-
photo-www.instagram.com/paragtyagi/

അന്തരിച്ച നടി ഷെഫാലി ജരിവാലയെ അനുസ്മരിച്ച് ഭര്‍ത്താവ് പരാഗ് ത്യാഗി. ശക്തിയും സൗന്ദര്യവും ഒരുപോലെയുളളവളായിരുന്നു ഷെഫാലിയെന്നാണ് സോഷ്യല്‍ മീഡിയാ കുറിപ്പില്‍ പരാഗ് പറഞ്ഞത്. മറ്റുളളവര്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കിയ വ്യക്തിയായിരുന്നു ഷെഫാലിയെന്നും അവര്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും പരാഗ് പറഞ്ഞു. ഷെഫാലിയുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

ലക്ഷ്യബോധവും ഊര്‍ജസ്വലതയുമുളള വ്യക്തിയായിരുന്നു ഷെഫാലിയെന്ന് പരാഗ് ത്യാഗി പറഞ്ഞു. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടു കൂടി തന്റെ കരിയറിനെയും മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പരിപോഷിപ്പിച്ചുകൊണ്ട് ലക്ഷ്യബോധത്തോടെ ജീവിച്ച ഒരു സ്ത്രീയായിരുന്നു അവര്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അപ്പുറം ഷെഫാലി നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്ത രൂപമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവള്‍ എല്ലാവരുടെയും അമ്മയായിരുന്നു. എല്ലായ്‌പ്പോഴും മറ്റുളളവര്‍ക്ക് മുന്‍ഗണന നല്‍കി. സ്വന്തം സാന്നിധ്യത്താല്‍ മറ്റുളളവരില്‍ ആശ്വാസവും ഊഷ്മളതയും പകര്‍ന്നു. ഉദാരമതിയായ ഒരു മകളായിരുന്നു ഷെഫാലി. അര്‍പ്പണബോധമുളള സ്‌നേഹസമ്പന്നയായ ഭാര്യയും സിംബയുടെ നല്ല അമ്മയുമായിരുന്നു അവര്‍. സംരക്ഷിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ഒരു സഹോദരിയായിരുന്നു. ധൈര്യത്തോടും അനുകമ്പയോടും കൂടി താന്‍ സ്‌നേഹിച്ചവര്‍ക്കൊപ്പം നിന്ന അങ്ങേയറ്റം വിശ്വസ്തയായ ഒരു സുഹൃത്തായിരുന്നു ഷെഫാലി, പരാഗ് കുറിച്ചു.

ദു:ഖത്തിന്റെ ഈ അരാജകത്വത്തില്‍ ബഹളങ്ങളിലും , ഊഹാപോഹങ്ങളിലും അകപ്പെട്ടുപോകാന്‍ എളുപ്പമാണ്. എന്നാല്‍ ഷെഫാലിയെ ഓര്‍ക്കേണ്ടത് അവളുടെ വെളിച്ചത്തിലുടെയും അവള്‍ മറ്റുളളവരില്‍ നിറച്ച സന്തോഷത്തിലൂടെയും പകര്‍ന്നു നല്‍കയ ആനന്ദത്തിലൂടെയും ഉയര്‍ത്തിയ ജീവിതങ്ങളിലൂടെയുമാണ്. ആശ്വാസം നല്‍കുന്ന ഓര്‍മ്മകള്‍ക്കൊണ്ടും ആത്മാവിനെ ജീവസ്സുറ്റതാക്കുന്ന കഥകള്‍കൊണ്ടും ഈ ഇടം സ്‌നേഹം കൊണ്ടു മാത്രം നിറയട്ടെ എന്നും പരാഗ് കുറിച്ചു. ഷെഫാലിയെ ആരും ഒരിക്കലും മറക്കില്ല എന്നുപറഞ്ഞുകൊണ്ടാണ് പരാഗ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW