-->
കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞ് മരണമുണ്ടായ സംഭവത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞത് ആശുപത്രി സൂപ്രണ്ട് നല്‍കിയ വിവരമാണെന്നും ആശുപത്രി സൂപ്രണ്ട് സത്യസന്ധനായ മനുഷ്യനാണെന്നും അദ്ദേഹത്തെ അവിശ്വസിക്കേണ്ട സാഹചര്യമില്ലായിരുന്നു എന്നും മന്ത്രി വി.എന്‍.വാസവന്‍. രണ്ടുപേര്‍ക്ക് പരിക്കെന്നാണ് ആദ്യം കിട്ടിയ വിവരമെന്നും ആശുപത്രി അധികൃതര്‍ നല്‍കിയ വിവരമാണ് ആ സമയത്ത് ആരോഗ്യമന്ത്രി പങ്കുവെച്ചതെന്നും വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മരണമടഞ്ഞ ബിന്ദുവിന്റെ സംസ്‌ക്കാരചടങ്ങിനായി ഇന്ന് 50,000 രൂപ ഉടന്‍ സര്‍ക്കാര്‍ നല്‍കുമെന്നും കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും വി.എന്‍.വാസവന്‍ വ്യക്തമാക്കി.
കെട്ടിടം അപകടഭീഷണിയിലായിരുന്നു എന്ന കാര്യം 2013 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നവീകരണ പ്രവര്‍ത്തി അവഗണിച്ചു. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ടില്‍ നിന്നുമാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കിഫ് ബി ഫണ്ടില്‍ നിന്നും 526 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ പോരായ്മ മനസസ്സിലാക്കി നടപടിയെടുക്കുകയായിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് നവീകരിക്കണം നടത്തുകയും പുതിയബ്‌ളോക്ക് നിര്‍മ്മിക്കുകയും ചെയ്തു. ഈ മാസം രോഗികളെ മാറ്റാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നെന്നും വി.എന്‍.വാസവന്‍ വ്യക്തമാക്കി.
കെട്ടിടം തകര്‍ന്നതിന് പിന്നാലെ തെരച്ചിലിന് കാലതാമസം ഉണ്ടായത് ഇവിടേയ്ക്ക് മെഷീന്‍ കൊണ്ടുവരാന്‍ വന്ന താമസമായിരുന്നു. അശാസ്ത്രീ യമായ കെട്ടിട നിര്‍മ്മാണം കാരണം ഹിറ്റാച്ചി ഇവിടേയ്ക്ക് കൊണ്ടുപോകാന്‍ വഴിയില്ലായിരുന്നു. പഴയ കെട്ടിടങ്ങളുടേത് അശാസ്ത്രീയമായ നിര്‍മ്മാണ മായിരുന്നതിനാല്‍ ജെസിബിയ്ക്കും മറ്റും എത്തിക്കാന്‍ വലിയ കമ്പികള്‍ അറുത്തുമാറ്റേണ്ടി വന്നു. ഇടിഞ്ഞ കെട്ടിടത്തിന്റെ ബാക്കിഭാഗം ഇടിയാന്‍ സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് സുരക്ഷ ഉറപ്പാക്കി വേണമായിരുന്നു തെരച്ചില്‍ നടത്തേണ്ടിയിരുന്നത്. ഇതെല്ലാമാണ് തെരച്ചില്‍ താമസി ക്കാന്‍ കാരണമായത്. നിര്‍ഭാഗ്യവാന്മാരായ സംഭവമാണ് ഉണ്ടായതെന്നും തിരച്ചിലില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പറഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട് യോഗത്തിലായിരുന്ന താന്‍ വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി. തൊട്ടുപിന്നാലെ ആരോഗ്യമന്ത്രിയും സ്ഥലത്തെത്തി. അപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിളിച്ച് ജെസിബി എത്തിക്കാന്‍ പറഞ്ഞു. തെരച്ചിലില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഒരു ഘട്ടത്തിലും തെരച്ചില്‍ നിര്‍ത്തി വെയ്ക്കാന്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു.
ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ചുള്ള പ്രതികരണമാണ് ആദ്യം നടത്തിയത്. ഈ വാര്‍ഡിലേക്ക് ആരും പോകാറില്ലെന്നും അവിടെ സാധനങ്ങള്‍ കയറ്റി വെച്ചിരിക്കുകയാണെന്നും കെട്ടിടം അടച്ചിട്ടിരിക്കുകയാണെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞത്.