Thursday, March 12, 2026 Last Updated 19 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 09.44 AM

ദീപിക പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

deepika-padukone

ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ താരമായി നടി ദീപിക പദുകോൺ. ഇന്ത്യയിൽ നിന്ന് ഈ ബഹുമതി നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് ദീപിക സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവു‍ഡ് ചേമ്പർ ഓഫ് കൊമേഴ്സിൽ നിന്നുളള വാക്ക് ഓഫ് ഫെയിം സെലക്ഷൻ പാനലാണ് ദീപിക ഉൾപ്പെടെയുളളവരെ ബ​ഹുമതിക്കായി തിരഞ്ഞെടുത്തത്. നൂറുകണക്കിന് നാമനിർദേശങ്ങളാണ് ഇതിനായി ഉണ്ടായിരുന്നത്. ജൂൺ 20ന് അർഹരായവരെ പാനൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ജൂൺ‌ 25ന് പാനലിന്റെ തീരുമാനത്തിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഡയറക്ടർ ബോർഡ് അം​ഗീകാരം നൽകിയതോടെയാണ് ദീപികയ്ക്ക് ബ​ഹുമതി ലഭിച്ചത്. ദീപിക പദുകോണിന് പുറമെ മിലി സൈറസ്, തിമോത്തി ചലാമെറ്റ്, ഹോളിവുഡ് താരം എമിലി ബ്ലണ്ട്, ഫ്രഞ്ച് താരം കോട്ടിലാർഡ്, കനേഡിയൻ താരം റെയ്ച്ചൽ മക്ആദംസ്, ഇറ്റാലിയൻ താരം ഫ്രാങ്കോ നീറോ, സെലിബ്രിറ്റി ഷെഫ് ​ഗോർഡൻ റംസായ് തുടങ്ങിയവർക്കും ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി ലഭിച്ചു.

2017ലാണ് ഹോളിവുഡിൽ ദീപിക ആദ്യമായി അഭിനയിച്ചത്. വിൻ ഡീസൽ നായകനായ എക്സ് എക്സ് എക്സ്; റിട്ടേൺ ഓഫ് സാൻ‍ഡർ കെയ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2023ൽ ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയായി എത്തിയും ദീപിക പദുകോൺ വാർത്തകളിൽ നിറഞ്ഞു.

Ads by Google
Friday 04 Jul 2025 09.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW