Saturday, March 14, 2026 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 03.35 PM

രാമനായി രണ്‍ബീര്‍, സീതയായി സായ് പല്ലവി; രാമായണത്തിന്റെ ഫസ്റ്റ്ലുക്ക് ടീസറുമായി ആലിയ ഭട്ട്; വാക്കുകള്‍ക്ക് അതീതം; കാത്തിരിക്കുന്നുവെന്ന് താരം

ഇതിഹാസകാവ്യമായ രാമായണം തിരശ്ശീലയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ്ലുക്ക് ടീസര്‍ പങ്കിടുകയാണ് ആലിയ ഭട്ട് അടക്കമുള്ള സെലിബ്രിറ്റികള്‍.
uploads/news/2025/07/789273/Untitled-7.jpg
Alia Bhatt shares ramayana first look teaser (Image Source: Instagram)

ഇതിഹാസകാവ്യമായി എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് രാമായണം. രാമന്റെ യാത്ര വിവരിക്കുന്ന വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. രാമന്റെയും സീതയുടെയും പവിത്രമായ ബന്ധവും സഹോദരങ്ങള്‍ തമ്മിലുള്ള കാപട്യമില്ലാത്ത സ്നേഹവുമടക്കം ഓരോ നിമിഷങ്ങളും ജീവിതത്തിന്റെ ഭാഗമാക്കേണ്ട കാവ്യമാണ് രാമായണം.
രാമായണകഥയെ ആധാരമാക്കി സീരിയലുകള്‍ പല ഭാഷകളിലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ ബിഗ് ബജറ്റില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആദ്യമായിട്ടാണ് ഈ ഇതിഹാസ കാവ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയുടെ ആദ്യ ഭാഗം 2026 ലും രണ്ടാം ഭാഗം 2027 ലും ദീപാവലിക്ക് റിലീസ് ചെയ്യും. ഫിലിം മേക്കറും നിർമ്മാതാവുമായ നമിത് മൽഹോത്രയും യാഷ് സഹനിർമ്മാതാവുമായ ഈ ചിത്രം ഓസ്കാർ ജേതാക്കളായ സാങ്കേതിക വിദഗ്ധർ, ഹോളിവുഡിലെ ഏറ്റവും മികച്ച സ്രഷ്ടാക്കൾ, അഭിനയത്തിലും കഥപറച്ചിലിലും ഇന്ത്യയിലെ ഏറ്റവും വലിയ പേരുകൾ എന്നിവരുടെ ഒരു മികച്ച ടീമിനെ ഒന്നിപ്പിച്ചാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഇപ്പോഴിതാ പുരാണത്തിലെ ഏറ്റവും പ്രതീകാത്മകമായ രണ്ട് ശക്തികളായ രാമൻ vs രാവണൻ തമ്മിലുള്ള കാലാതീതമായ യുദ്ധത്തിന് വേദിയൊരുക്കുന്ന രാമായണം: ദി ഇൻട്രൊഡക്ഷന്റെ ഫസ്റ്റ്ലുക്ക് ടീസര്‍ പങ്കിടുകയാണ് ബോളിവുഡിന്റെ താരറാണി ആലിയ ഭട്ട്. രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുന്നതു കൊണ്ട് ആലിയയ്ക്ക് ഈ ടീസറിനോട് ഒരു പ്രത്യേക അടുപ്പമുണ്ട്. ‘‘ചില കാര്യങ്ങൾ വാക്കുകള്‍ക്ക് അതീതമാണ്, അത് വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാവില്ല...മറക്കാനാവാത്ത ഒന്നിന്റെ തുടക്കം പോലെയാണ് ഇത് അനുഭവപ്പെടുന്നത്...ദീപാവലി 2026 — ഞങ്ങൾ കാത്തിരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആലിയ ടീസര്‍ പങ്കിട്ടിരിക്കുന്നത്.
രാവണനായി യാഷ്, സീതയായി സായ് പല്ലവി, ഹനുമാനായി സണ്ണി ഡിയോൾ, രാമന്റെ വിശ്വസ്ത സഹോദരൻ ലക്ഷ്മണനായി രവി ദുബെ എന്നിവരാണ് രാമായണത്തില്‍ എത്തുന്നത്. ഒരുപാട് മികച്ച അഭിനേതാക്കളും ഇവര്‍ക്കൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
ആദ്യമായി, ഓസ്കാർ ജേതാക്കളായ ഇതിഹാസങ്ങളായ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒരു പുതിയ സിനിമാറ്റിക് സിംഫണി തയ്യാറാക്കാൻ ഇതിലൂടെ ഒന്നിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW