-->
മധുര പതിനേഴില്‍ വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വര്‍ഷം നായികനിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്നു മഞ്ജു. പിന്നീട് വിവാഹശേഷം നീണ്ട ഇടവേളയെടുത്ത താരം 16 വര്‍ഷത്തിനു ശേഷമാണ് വെള്ളിത്തിരയിലേക്ക് മടങ്ങിയത്.
സ്വകാര്യ ജീവിതത്തിലെ പ്രതിസന്ധികളും വിഷമങ്ങളുമൊക്കെ കടന്നെത്തിയ മഞ്ജുവിന് നിറഞ്ഞ ഹൃദയത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ചു. മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴലടക്കം മഞ്ജു തിളങ്ങി. സോഷ്യല്‍ മീഡിയയിലും സജീവമാണിപ്പോള്‍ താരം. താരം അതിലൂടെ പങ്കിടുന്ന ഫോട്ടോഷൂട്ടുകളും യാത്രവിശേഷങ്ങളും ചിത്രങ്ങളും കാണുമ്പോള്‍ താരത്തിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന് ആരാധകര്‍ പലപ്പോഴും ചോദിക്കാറുണ്ട്.
ഇപ്പോഴിതാ കറുത്ത സല്‍വാറില്‍ നിറപുഞ്ചിരിയോടെയുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. സണ്‍ഗ്ലാസും വച്ച് പാറിപ്പറന്ന മുടി പോണിടെയ്ല്‍ കെട്ടി ഒരു കോളജ് ബ്യൂട്ടിയെപ്പോലെയാണ് മഞ്ജു ചിത്രങ്ങളില്‍. ചായ കുടിച്ചു നില്‍ക്കുന്ന ചിത്രവും കൈയില്‍ കുട പിടിച്ചു നില്‍ക്കുന്ന ചിത്രവും തന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ നോക്കുന്ന ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്.
പതിവു പോലെ താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘ശരിക്കും ഇങ്ങനത്തെ ഒരു ഫോട്ടോ കണ്ടിട്ട് കുറേ നാളായി ഇങ്ങനെ ചിരിച്ചു കാണുന്നത് അടിപൊളി ചേച്ചി, മഞ്ജുചേച്ചി സൂപ്പര്‍, അതിസുന്ദരിയാണ്, ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ...’ എന്നതടക്കമാണ് കമന്റുകള്‍.