Friday, March 13, 2026 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 10.54 AM

ലഭിച്ച പുരസ്‌ക്കാരതുക ഒരുലക്ഷം വായനശാലയിലേക്ക് നല്‍കി വേടന്‍ ; താരം പുസ്തകങ്ങളും സംഭാവന ചെയ്തു

uploads/news/2025/07/789041/vedan.jpg

തൃശ്ശൂര്‍: പുരസ്‌കാരം ലഭിച്ച ഒരു ലക്ഷം രൂപ വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനായി തിരികെ കൈമാറി റാപ്പര്‍ വേടന്‍. പുസ്തകശാലയ്ക്ക് തന്റെ വകയായി ചില പുസ്തകങ്ങള്‍ സംഭാവന ചെയ്യകുയും ചെയ്തു.

ഷാഫി പറമ്പില്‍ എംപിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ് ടി എന്‍ പ്രതാപന് തിരികെ നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു വേടന്‍ പുരസ്‌കാര തുക വായനശാലയ്ക്ക് തിരികെ നല്‍കിയത്.

വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കുറച്ച് പുസ്തകങ്ങള്‍ താരം കൊണ്ടുവന്നിരുന്നു. തുക സംഭാവന നല്‍കിയതിന് പിന്നാലെ താന്‍ കൊണ്ടുവന്ന പുസ്തകങ്ങളും കൈമാറി. ആരാധകരെ ആവേശം കൊള്ളിച്ച് മൂന്ന് റാപ്പ് ഗാനങ്ങളും പാടി.

നവീകരിച്ച വായനശാലയുടെ ഉദ്ഘാടനവും നടന്നു. ടി എന്‍ പ്രതാപന്‍ സംഘടിപ്പിച്ച ചടങ്ങളില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളും പൊതുപ്രവര്‍ത്തകരും എത്തിയിരുന്ന. സര്‍പ്രൈസായി പ്രതാപന്റെ പിറന്നാള്‍ കേക്കും വേദിയില്‍വെച്ച് മുറിച്ചു.

Ads by Google
Wednesday 02 Jul 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW