Saturday, March 14, 2026 Last Updated 18 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 08.41 AM

പോലീസ് മേധാവിയുടെ ആദ്യപ്രസ്മീറ്റില്‍ നാടകീയ രംഗങ്ങള്‍ ; മാധ്യമപ്രവര്‍ത്തന്‍ എന്ന വ്യാജേനെ മുന്‍ പോലീസുകാരന്‍

uploads/news/2025/07/788803/basheer.jpg

തിരുവനന്തപുരം: പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേല്‍ക്കുന്ന ദിവസം പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍. മുന്‍ പോലീസുകാരനെന്ന് അവകാശപ്പെട്ട് എത്തിയയാള്‍ താന്‍ 30 വര്‍ഷമായി കാക്കിയിട്ടതിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതത്തിന് പുതിയ പോലീസ്‌മേധാവി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ എത്തുകയായിരുന്നു. ബഷീര്‍ എന്ന കണ്ണൂര്‍ സ്വദേശിയായിരുന്ന മുന്‍ പോലീസുകാരനാണ് വാര്‍ത്താസമ്മേളനത്തില്‍ ബഹളവുമായി എത്തിയത്.

ഇതിന് പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് പോലീസ്‌മേധാവി നല്‍കിയ മറുപടി. ഹാളിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ഇദ്ദേഹത്തെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനെയാണ് ഇദ്ദേഹം പോലീസ് മേധാവി നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിനായി എത്തിയത്. ഹാളില്‍ വാര്‍ത്താസമ്മേളനം നടന്നുകൊണ്ടിരിക്കെ ചില രേഖകളൊക്കെ ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ 30 വര്‍ഷം കാക്കിയിട്ട പേരില്‍ താന്‍ അനുഭവിച്ചത്് അനേകം പീഡനങ്ങളാണെന്നും അതിന് പുതിയതായി ചുമതലയേറ്റ പോലീസ് മേധാവി മറുപടി പറയണമെന്നും പറഞ്ഞു. തുടര്‍ന്ന് അവിടേയ്ക്ക് എത്തിയ മറ്റു പോലീസുകാര്‍ ഇദ്ദേഹത്തെ പതിയെ അനുനയിപ്പിച്ച് നീക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരെ പരിശോധിച്ചായിരുന്നു നേരത്തേ പോലീസ് ആസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചത്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു ഇയാള്‍ റിസിപ്ഷനില്‍ നല്‍കിയ മറുപടി. അതേസമയം അകത്ത് പരിശോധന ഇല്ലായിരുന്നു. കേരളത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഇന്നാണ് ചുമതലയേറ്റത്. 1991 ലെ കേരളാകേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഇതിന് പിന്നാലെയായിരുന്നു പോലീസ് ആസ്ഥാനത്ത്‌വെച്ച് മാധ്യമങ്ങളെ കണ്ടത്. ഇതിനിടയിലായിരുന്നു മുന്‍ ഉദ്യോഗസ്ഥന്‍ പ്രവേശിച്ചത്. ഇയാളുടെ പേരുവിവരങ്ങളോ ആവശ്യമെന്താണെന്നോ എന്താണ് പ്രശ്‌നമെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW