-->
കോടതി പരസ്യം
CPC Order I Rule 8
കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍
OS No.205/2024
വാദി:
ചങ്ങനാശ്ശേരി താലൂക്കില്‍ വെള്ളാവൂര്‍ വില്ലേജില്‍ മണിമല കരയില്‍ മണിമല പോസ്റ്റലതൃത്തിയില്‍ പിന്‍-686543 കണ്ണന്താനം വീട്ടില്‍ ബിനു കെ. തോമസ് ഭാര്യ 54 വയസ്സുള്ള സിനി എബ്രാഹം
5-ാം പ്രതി:
ലിസ്സാ ജോലി, aged 60 years, W/o ജോയി, D3 മേരിഗോള്‍ഡ്, 3 rd Floor, RC മേത്ത ഗ്രീന്‍പാര്‍ക്ക്, അരുള്‍ നഗര്‍, മാധവറാം പോസ്റ്റ്, ചെന്നൈ 600051.
6-ാം പ്രതിഃ
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ മണ്ടളം വില്ലേജില്‍ നടുവില്‍ ദേശത്ത് മണ്ടളം പോസ്റ്റലതൃത്തിയില്‍ പിന്‍: 670582 വട്ടയ്ക്കാട്ട് വീട്ടില്‍ ചാക്കോ മകന്‍ 58 വയസുകാണുന്ന ജിമ്മി ചാക്കോ.
അന്യായപട്ടിക വസ്തുവില്‍ വാദിക്കുള്ള അവകാശകൈവശം സ്ഥാപിച്ച് കിട്ടുന്നതിനും ഇന്‍ജംഗ്ഷന്‍ നിവൃത്തിക്കുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ വ്യവഹാരസംഗതി 2025-ാം മാണ്ട് ഓഗസ്റ്റ് മാസം 4-ാം തീയതിയിലേക്ക് വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. ടി വ്യവഹാരസംഗതി സംബന്ധിച്ച് 5-ം 6-ം പ്രതികള്‍ക്ക് എന്തെങ്കിലും ആക്ഷേപമോ, തര്‍ക്കങ്ങളോ ബോധിപ്പിക്കാനുള്ള പക്ഷം ആയത് ടി. വിചാരണ തീയതി പകല്‍ 11 മണിക്ക് നേരിട്ടോ, അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നും അല്ലാത്തപക്ഷം 5-ം 6-ം പ്രതികളെ കൂടാതെ വ്യവഹാര സംഗതിയിന്മേല്‍ തീര്‍ച്ച ഉണ്ടാകുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
(ഒപ്പ്)
അഡ്വ. അലക്‌സ് ജെ. ഇടയ്ക്കാട്ട്
പൊന്‍കുന്നം
14-03-2025