-->
തിരുവല്ല സബ്ബ് കോടതി മുമ്പാകെ
EP No. 8/2025
(ആലപ്പുഴ സബ്ബ് കോടതിയിലെ
OS. No. 18/2024)
വിധി ഉടമസ്ഥന്‍: മംഗളാനന്ദന്‍ V.S. S/o ശൂലപാണി, വെളിയില്‍ വീട്, പാതിരപ്പള്ളി വില്ലേജ്, കാട്ടൂര്‍ പി.ഒ., ആലപ്പുഴ. ടിയാനെ പ്രതിനിധീകരിച്ച് ഭാര്യയും മുക്ത്യാര്‍കാരിയുമായ ശ്രീജ R. W/o മംഗളാനന്ദന്‍- ടി വിലാസം.
വിധിക്കടക്കാരന്‍: സുനില്‍ ചക്രപാണി S/o ചക്രപാണി ഉഷസ്സ്, നെടുമ്പ്രം, തിരുവല്ല.
ടി വിധിക്കടക്കാരനെ തെര്യപ്പെടുത്തുന്നത്,
വിധിക്കടം സംഖ്യയും പലിശയും കോടതി ചെലവും ഉള്‍പ്പെടെയുള്ള സംഖ്യ ഈടാക്കുന്നതിലേക്ക് ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ വിധി നടത്ത് ഹര്‍ജിയിലും നെടുമ്പ്രം വില്ലേജിലെ Re. Sy. No. 74/2-2 പ്പെട്ട 6.92 ആര്‍ വസ്തു ജപ്തി ചെയ്യാന്‍ പ്രാര്‍ത്ഥിച്ച് സമര്‍പ്പിച്ച EA 24/2025-ാം നമ്പര്‍ ജപ്തി ഹര്‍ജിയിലും വിധിക്കടക്കാരനുള്ള നോട്ടീസ് നടന്നു വരുന്നതിലേക്കായി കേസ് 15.07.2025 പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ വിചാരണ വച്ചിട്ടുള്ളതിനാല്‍ ടി കേസ് സംഗതികളെക്കുറിച്ച് വിധിക്കടക്കാരന് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉള്ളപക്ഷം ടി നമ്പര്‍ കേസ് വിചാരണയ്ക്ക് വച്ചിട്ടുള്ള ടി സമയം വിധിക്കടക്കാരന്‍ നേരിട്ടോ, അധികാരപ്പെടുത്തിയ ആള്‍ മുഖാന്തിരമോ, അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ടി നമ്പര്‍ വിധി നടത്ത് ഹര്‍ജിയെ സംബന്ധിച്ചും, ടി ജപ്തി ഹര്‍ജിയെ സംബന്ധിച്ചും വിധിക്കടക്കാരന് യാതൊരു ആക്ഷേപവുമില്ലെന്ന് കണ്ട് കേസ് സംഗതികള്‍ തീര്‍ച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍ പ്രകാരം
T.J. THULASIKRISHNAN (Sd/-)
Advocate, Alappuzha
Roll No. K/31/1988
Mob: 9349159709
Hg: 15.07.2025
തിരുവല്ല, 16.06.2025