-->
ന്യൂഡല്‍ഹി: എസ്എഫ്‌ഐ ദേശീയ നേതൃത്വത്തിന് ഇനി പുതുമുഖങ്ങള്‍. അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തത് .പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ,87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡന്റായി തിരഞ്ഞെടുത്ത ആദർശ് എം സജി. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ് ആദര്‍ശ്. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്ര പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത് ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്.
ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യ സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് .എസ്എഫ്ഐ മുന്‍ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമാണ് ശ്രീജന്‍ ഭട്ടാചാര്യ. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
കേരളത്തില്‍ നിന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് അഖിലേന്ത്യാ ജോ. സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റെ് എം ശിവപ്രസാദ് അഖിലേന്ത്യാ വൈസ് . പ്രസിഡന്റായിയും തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് 10 പേർ അഖിലേന്ത്യാ സെക്രട്ടറിയറ്റിലുണ്ട്. കേന്ദ്ര സെക്രട്ടറിയറ്റിൽ രണ്ടും കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്.