Thursday, March 19, 2026 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 05.07 PM

പ്രണയജോഡികളായി സൂര്യയും ജ്യോതികയും; വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

goes

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോള്‍ സീഷെസില്‍ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജ്യോതിക തന്നെയാണ് സൂര്യയുമൊത്തുളള അവധിക്കാല വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഹെലികോപ്റ്ററില്‍ സീഷെല്‍സിലേക്ക് പോകുന്നതും ദ്വീപിലെ റിസോര്‍ട്ടില്‍ ഇരുവരുമൊരുമിച്ച് സമയം ചെലവഴിക്കുന്നതും വീഡിയോയില്‍ കാണാം.

' നിനക്കും എനിക്കും മാത്രമായി ഈ പറുദീസയില്‍ മറ്റൊരു ദിനം' വീഡിയോയ്‌ക്കൊപ്പം ജ്യോതിക കുറിച്ചു. തങ്ങളുടെ യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ കൊളാഷ് ഉള്‍ക്കൊളളുന്ന ഒരു വീഡിയോയാണ് ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹോട്ട് ലുക്കിലാണ് വീഡിയോയില്‍ സൂര്യയെ കാണുന്നത്. സ്‌പെഗറ്റി ബീച്ച്വെയര്‍ ധരിച്ച ജ്യോതികയും ലുക്കില്‍ ഒട്ടും കുറവല്ല.

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. സൂര്യ ജ്യോതിക ദമ്പതികളുടെ ആദ്യകാല സൂപ്പര്‍ ഹിറ്റ് സിനിമയായ ' കാക്ക കാക്ക' യിലെ ' ഉയിരിന്‍ ഉയിരേ' എന്ന ഗാനം വീഡിയോയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. ' ഉയിരിന്‍ ഉയിരേ' എന്ന ഗാനരംഗത്തിലേതുപോലെയാണ് സൂര്യയുടെയും ജ്യോതികയുടെയും അവധിക്കാല ദൃശ്യങ്ങള്‍ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW