-->
2007ല്‍ രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് റോക്ക് എന്‍ റോള്‍. എന്നാല്‍ റിലീസ് സമയത്ത് വേണ്ടത്ര വിജയം ആ സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ റോക്ക് എന്‍ റോള്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് പറയുകയാണ് നടി ശ്വേത മേനോന്‍. ചിത്രത്തില്‍ എലീന എന്ന കഥാപാത്രമായിട്ടാണ് ശ്വേത മേനോന്‍ അഭിനയിച്ചത് ഇവര്‍ക്ക് പുറമെ മുകേഷ്, സിദ്ധിഖ്, ലാല്‍, റഹ്മാന്‍, ഹരിശ്രീ അശോകന്‍, റായ് ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു.
സിനിമയ്ക്ക് ഇന്ന് കാണുന്നത് അല്ലാതെ മറ്റൊരു ക്ലൈമാക്‌സ് ഉണ്ടായിരുന്നെന്നും അതായിരുന്നെങ്കില്‍ കുറച്ചു കൂടി സിനിമ നന്നായേനെ എന്നും ശ്വേത മേനോന്‍ പറഞ്ഞു. അവസാന നിമിഷം ലാലേട്ടന്‍ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് ക്ലൈമാക്‌സ് മാറ്റിയതെന്നും നടി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സ് സത്യത്തില്‍ അതല്ലായിരുന്നു. ക്ലൈമാക്‌സില്‍ ഞാന്‍ കൂടെ ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറ്റം വന്നല്ലോ. ഏത് ക്ലൈമാക്‌സും പ്രേക്ഷകര്‍ ആക്‌സെപ്റ്റ് ചെയ്യുന്നതാണ്. പക്ഷെ അന്ന് അങ്ങനെയല്ല. ഒരു ഹീറോയും ഹിറോയിനും വേണം. അവരുടെ പാട്ട് വേണം. റോക്ക് എന്‍ റോളില്‍ എന്റെ കഥാപാത്രവും ലാലേട്ടന്റെ കഥാപാത്രവും ഒരു ബഡി-ബഡി കഥാപാത്രമാണ്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ ട്വിസ്റ്റ് അവിടെ നടന്നില്ല. അതുണ്ടായിരുന്നെങ്കില്‍ നന്നായേനെ ശ്വേത മേനോന്‍ പറഞ്ഞു.