Saturday, March 14, 2026 Last Updated 53 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 10.54 AM

പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള ഫീസ് കണ്ടെത്തണം ; മൊബൈല്‍ഫോണ്‍ ആപ്പില്‍ ലൈംഗിക ബന്ധത്തിന്റെ ലൈവ് ഷോയിട്ടു ദമ്പതികള്‍

uploads/news/2025/06/788390/couples.jpg

ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ ആപ്പില്‍ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ തല്‍സമയം വിറ്റതിന് അറസ്റ്റിലായ ദമ്പതികള്‍, തങ്ങളുടെ പെണ്‍മക്കള്‍ക്കു വിദ്യാഭ്യാസത്തിനായുള്ള ഫീസ് കണ്ടെത്താനുള്ള പരക്കംപാച്ചിലില്‍ ആയിരുന്നെന്ന് പോലീസ്. കഴിഞ്ഞ 26-നാണ് ഹൈദരാബാദില്‍നിന്ന് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു.

മിടുക്കരായ രണ്ടു പെണ്‍മക്കളുടെ കോളജ് ഫീസ് അടയ്ക്കാന്‍ ദമ്പതികള്‍ക്കു കഴിഞ്ഞില്ല. അവരില്‍ ഒരാള്‍ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയാണ്. മറ്റൊരാള്‍ അടുത്തിടെ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 470 ല്‍ 468 മാര്‍ക്ക് നേടി കോളജില്‍ ചേരാന്‍ തയാറെടുക്കുന്നയാളും. ഓട്ടോ ഡ്രൈവറായ പിതാവ് അസുഖ ബാധിതനായിരുന്നെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ആംബര്‍പേട്ടിലെ മല്ലികാര്‍ജുന നഗറില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഹൈ ഡെഫനിഷന്‍ ക്യാമറകള്‍ ഉള്‍പ്പെടെ നിരവധി ചിത്രീകരണ ഉപകരണങ്ങള്‍ വീട്ടില്‍ നിന്നു പിടിച്ചെടുത്തു.

ലൈംഗിക ബന്ധത്തിന്റെ തത്സമയ ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്തതവയും ആപ്പ് ഉപയോക്താക്കളുമായി പങ്കുവച്ചു. ഉപയോക്താക്കളില്‍ അധികവും ചെറുപ്പക്കാരാണെന്നു പോലീസ് പറഞ്ഞു. ഇത്തരം വ്യക്തമായ ഉള്ളടക്കത്തിനു പണം നല്‍കാന്‍ അവര്‍ തയാറായിരുന്നു. ഒരു ലൈവ് വീഡിയോയ്ക്ക് 2,000 രൂപയും, റെക്കോര്‍ഡ് ചെയ്ത ക്ലിപ്പിന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്.

ലൈംഗിക ബന്ധം ചിത്രീകരിക്കുന്ന സമയത്ത് തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വിവരസാങ്കേതികവിദ്യാ നിയമത്തിലെ വവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദമ്പതികളില്‍ നിന്ന് വീഡിയോകള്‍ വാങ്ങിയവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW