Friday, March 13, 2026 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 10.34 AM

ഗുണ്ടാസംഘത്തിന്റെ ബര്‍ത്ത്‌ഡേപാര്‍ട്ടി വിവാദം: പോലീസ് എത്തിയത് ലഹരി ഉപയോഗിച്ച് കിളിപോയി ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍

uploads/news/2025/06/788387/police.jpg

തൃശൂര്‍: ലഹരിപാര്‍ട്ടി അന്വേഷിക്കാനെത്തിയ പോലീസിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ നേരിട്ടെത്തി പരിശോധന നടത്തുന്നു. തൃശൂര്‍ പോലീസ് കമ്മീഷണര്‍ സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തുകയായിരുന്നു. ഇന്നലെ രാത്രി തുടങ്ങിയ ലഹരിപാര്‍ട്ടിയാണ് പുലര്‍ച്ചെ പോലീസിന് നേരെയുള്ള ആക്രമണമായി മാറിയത്. പോലീസിന്റെ മൂന്ന് ജീപ്പുകളാണ് അക്രമത്തില്‍ തകര്‍ത്തത്. സംഭവത്തില്‍ പോലീസ് എത്തിയത് ലഹരി ഉപയോഗിച്ച് കിളിപോയി ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍

ഗുണ്ടാനേതാവും കൊലക്കേസ് പ്രതിയുമായ ബ്രഹ്മജിത്തിന്റെ നേതൃത്വത്തിലായിരുന്നു പൊലീസിനെതിരെ ആക്രമണം. നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ആറുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കല്ലും വടിവാളും ഉപയോഗിച്ചായിരുന്നു ഇവര്‍ പോലീസിനെ ആക്രമിച്ചത്. മൂന്ന് പോലീസ് ജീപ്പുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘം പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്ന ലഹരിവസ്തുക്കള്‍ എന്താണെന്നും ഏതൊക്കെയാണെന്നും പരിശോധിച്ചുവരികയാണ് പോലീസ്.

നല്ലെങ്കരയില്‍ സഹോദരങ്ങളായ അല്‍ത്താഫും അഹദുമാണ് ബെര്‍ത്ത്‌ഡെ പാര്‍ട്ടി സംഘടിപ്പിച്ചത്. സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്‌ലിനും ഷാര്‍ബലും ബെര്‍ത്ത് ഡെ പാര്‍ട്ടിക്ക് എത്തിയിരുന്നു. അല്‍ത്താഫിന്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നടന്ന ബര്‍ത്ത്‌ഡെ പാര്‍ട്ടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് എത്തുകയായിരുന്നു. അല്‍ത്താഫിന്റെ വീടിന് സമീപത്തേയ്ക്ക് എത്തിയ സംഘം തുടര്‍ന്ന് ഏറ്റുമുട്ടകയായിരുന്നു. ഭയന്ന് പോയ അല്‍ത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

ലഹരിപാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് പോലീസ് എത്തിയത്. ആദ്യമെത്തിയ സംഘത്തെ ഗുണ്ടകള്‍ വിരട്ടിയോടിച്ചിരുന്നു. പിന്നീട് മൂന്നു വണ്ടികളില്‍ പോലീസ് എത്തിയപ്പോള്‍ ഇവര്‍ ആക്രമണം അഴിച്ചുവിട്ടു. പിന്നീട് കൂടുതല്‍ പോലീസ് എത്തിയാണ് ഗുണ്ടകളെ കീഴടക്കിയത്. നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഗ്രേഡ് എസ്‌ഐ ജയന്‍, സീനിയര്‍ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.

സംഘത്തിലുണ്ടായിരുന്ന അല്‍ത്താഫിന്റെ സഹോദരന്‍ അഹദിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയായിരുന്നു. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞുള്ള പ്രദേശത്തായിരുന്നു ലഹരി പാര്‍ട്ടി. സ്വന്തം വീട്ടിലേക്ക് വരെ ആക്രമണം നീണ്ടതോടെ അല്‍ത്താഫിന്റെ മാതാവായിരുന്നു സംഭവം പോലീസില്‍ വിളിച്ചു പറഞ്ഞത്. കമ്പിവടിയും വടിവാളും ഉപയോഗിച്ചായിരുന്ന പോലീസിന് നേരെ ആക്രമണം ഉണ്ടായത്. പോലീസിനെയും അക്രമം നടത്തിയവരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW