Wednesday, March 11, 2026 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 06.21 PM

17-കാരി ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊല്ലത്ത്

ന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു
uploads/news/2025/06/788295/5.gif
photo - facebook

കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW