Saturday, March 14, 2026 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 03.09 PM

‘‘ഇത്രയും മനോഹര അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷം...’’നാസ സ്പേസ് സെന്ററില്‍ നിന്നുള്ള ചിത്രങ്ങളുമായി ലെന; ​ഭര്‍ത്താവ് പ്രശാന്തിന് നന്ദി കുറിച്ച് താരം

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ ലെനയു​ടെ ഭര്‍ത്താവ് ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ്. ഇപ്പോഴിതാ ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് കാരണം നാസ സ്പേസ് സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് ലെന.
Lena, Air Force Group Captain Prashanth Balakrishnan Nair, NASA
Lena in NASA (Image Source: Instagram)

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ലെന. പ്രേക്ഷകര്‍ക് ലെനയെ സുപരിചിതയാക്കിയത് സീരിയലുകളാണ്. എന്നാല്‍ ട്രാഫിക്ക് എന്ന ചിത്രത്തിലെ മികച്ച കഥാപാത്രത്തിലൂടെ ലെനയ്ക്ക് ആരാധകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു. അതിനു ശേഷം തമിഴിലും ഹിന്ദിയിലുമടക്കം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലെനയ്ക്ക് കഴിഞ്ഞു.
അടുത്തിടെ ലെന ഏറെ ശ്രദ്ധിക്കപ്പെട്ടത് തന്റെ ആത്മകഥാരചനയിലൂടെയാണ്. പ്രശംസകള്‍ ഏറെ നേടിയൊരു പുസ്തകമായിരുന്നെങ്കിലും ട്രോളുകളും പരിഹാസങ്ങളുമൊക്കെ ആ എഴുത്തിലൂടെ ലെനയിലേക്ക് എത്തി. എന്നാല്‍ അതിനു ശേഷം ലെനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് തന്റെ വിവാഹം കഴിഞ്ഞു എന്നറിയിച്ചു കൊണ്ടായിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ലെന തന്റെ ഭർത്താവും ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്തിനെ പരിചയപ്പെടുത്തിയത്. കഴി‍ഞ്ഞ വർഷം ജനുവരിയിലായിരുന്നു ലെനയുടെയും പ്രശാന്ത് ബാലകൃഷ്ണന്‍ നായരുടെയും വിവാഹം എന്നാല്‍ ലെന ഈ വിവരം പങ്കിട്ട് ഫെബ്രുവരിയിലാണ്. ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിവരം പങ്കുവെച്ചത്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഗംഭീരമായ ഒരു അനുഭവം ആസ്വദിച്ച സന്തോഷം പങ്കിടുകയാണ് ലെന. നാസ സ്പേസ് സെന്ററില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട താരം ഇത്രയും ഗംഭീരമായ അനുഭവങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി നല്‍കിയതിന് ഭർത്താവിന് നന്ദി അറിയിച്ചാണ് ലെന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘‘ഇത്രയും മനോഹരമായ അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ട്... എല്ലാ നന്ദിയും പ്രശാന്തിന്...’’ എന്ന് കുറിച്ചാണ് ലെനയുടെ പോസ്റ്റ്. നാസ സ്പേസ് സെന്ററിന്റെ വിവിധയിടങ്ങളില്‍ നിന്നും പകർത്തിയ ചിത്രങ്ങള്‍ ലെന തന്റെ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ആക്സിയം- 4 ദൗത്യത്തിന്റെ ബാക്‌അപ്പ് പൈലറ്റായിരുന്നു ലെനയുടെ ഭർത്താവ് പ്രശാന്ത് നായർ. ആക്സിയം 4 ദൗത്യത്തില്‍ നിന്നും ഏതെങ്കിലും സാഹചര്യത്തില്‍ ശുഭാംശു ശുക്ലയ്‌ക്ക് മാറേണ്ടിവന്നാല്‍ പകരമായി പ്രശാന്തിനെ അയയ്‌ക്കാനാണ് തീരുമാനിച്ചിരുന്നത്.
ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറ‍ന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്ന ആളാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത്. നാസയില്‍ ആക്സിയം 4 ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലെന കുറിച്ചു. ലെനയ്‌ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ നിരവധി പേരും കമന്റ് ബോക്സിലെത്തി.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 പറന്നുയർന്നത്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസില്‍ ഇരുവരും പരിശീലനത്തിനെത്തിയിരുന്നു. ആക്സിയം ദൗത്യത്തിനായി കഴിഞ്ഞ പത്ത് മാസമായി നാസയിലും സ്പേസ് എക്സിലും ശുഭാംശുവിനൊപ്പം പരിശീലനത്തിലായിരുന്നു പ്രശാന്തും. വിക്ഷേപണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹവും ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ഉണ്ടായിരുന്നു. ആക്സിയം 4 ദൗത്യ വിക്ഷേപണത്തിന് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നേരിട്ട് സാക്ഷിയായി. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് പ്രശാന്ത് സംസാരിക്കുന്ന സെല്‍ഫി വീഡിയോയും ലെന ഇന്‍സ്റ്റയില്‍ പങ്കുവെച്ചു.

പ്രശാന്ത് ബാലകൃഷ്‌ണനും ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരനെന്നുമാണ് ലെന അന്ന് കുറിച്ചത്.
ഇന്നലെയാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സ്പേസ് എക്‌സിന്റെ ‘ഗ്രേസ്’ ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍.
മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്നത്. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നടന്ന വിക്ഷേപണത്തിന് ശേഷം 28 മണിക്കൂറോളം പറന്നാണ് ‘ഗ്രേസ്’ പേടകം ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
അതേസമയം കരിയറിലും തിരക്കിലാണ് ലെന. ഔസേപ്പിന്റെ ഒസ്യത്ത്, ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ്, നാന്‍സി റാണി എന്നിവയാണ് ഈയ്യടുത്തായി പുറത്തിറങ്ങിയ ലെനയുടെ സിനിമകള്‍. നാന്‍സി റാണിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. വലത് വശത്തെ കള്ളന്‍ ആണ് പുതിയ സിനിമ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW