Thursday, March 19, 2026 Last Updated 56 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 12.50 PM

എമ്പുരാന്‍ വ്യാജപതിപ്പ്; പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്

leak

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. റിലീസിനൊപ്പം തന്നെ സിനിമയുടെ വ്യാജപതിപ്പും ലീക്കായിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തിയത്.

കണ്ണൂര്‍ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്തത്. തിയേറ്ററുകളില്‍ നിന്ന് തന്നെയാണ് സിനിമ ചോര്‍ന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവത്തില്‍ എംമ്പുരാനിലെ നായകനായ മോഹന്‍ലാലിന്റെയും സംവിധായകന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

മാര്‍ച്ച് 27ന് തിയേറ്ററില്‍ എത്തിയ ചിത്രം ഏറെ വിവാദങ്ങളില്‍പ്പെടുകയും തുടര്‍ന്ന് റീ സെന്‍സറിങിന് വിധേയമാവുകയും ചെയ്തിരുന്നു. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌ക്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW