-->
നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പേരന്റിങ്ങ്, സോഷ്യല്‍ വിഷയങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ട്. ഒരു ലൈഫ് കോച്ച് എന്ന നിലയിലും താരം പ്രശസ്തയാണ്. ഇതിനെ വിമര്‍ശിച്ചുകൊണ്ടു വന്ന ഒരു കമന്റിനെതിരെ പ്രതികരിച്ചുകൊണ്ടുളളതാണ് അശ്വതിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
''ഇവരെ ചുമ്മാ പൊക്കുന്നതായി തോന്നുന്നു, എവിടെയോ വെല്‍നെസ് കോച്ചെന്നും കണ്ടു'', എന്നായിരുന്നു കമന്റ്. വര്‍ഷങ്ങളോളം പഠിച്ചും പണിയെടുത്തും പ്രാക്ടീസ് ചെയ്തിട്ടുമാണ് താന്‍ ലൈഫ് കോച്ച് ആയതെന്നും ഇന്റര്‍നാഷണല്‍ കോച്ചിങ്ങ് ഫെഡറേഷനില്‍ നിന്നുള്ള അംഗീകാരം തനിക്ക് കിട്ടിയിട്ടുണ്ടെന്നും അശ്വതി പറയുന്നു.
അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
''പൊക്കുന്നതൊക്കെ ചുമ്മാതാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ തന്നെ impostor syndrome ഉള്ളതാണ്. പിന്നെ വെല്‍നെസ്സ് കോച്ചെന്ന് താങ്കള്‍ എവിടെയും കാണാന്‍ വഴിയില്ല. പക്ഷേ ഇന്റര്‍നാഷണല്‍ കോച്ചിങ്ങ് ഫെഡറേഷനില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുള്ള ലൈഫ് കോച്ചാണ്.
ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ വെളിപാട് ഉണ്ടായതതല്ല, വര്‍ഷങ്ങളോളം പഠിച്ചിട്ടും പണിയെടുത്തിട്ടും പ്രാക്ടീസ് ചെയ്തിട്ടും ഒക്കെയാണ്. അതിലൂടെ ക്രൂരതയൊക്കെ ചെയ്യാന്‍ പറ്റുമോന്ന് അറിയില്ല. കുറേ മനുഷ്യരോട് നിരന്തരം സംസാരിക്കുന്നുണ്ട്. അവര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റമുണ്ടെന്നാണ് സാക്ഷ്യങ്ങള്‍. ഹരിത പറഞ്ഞ പോലെ ഇതില്‍ തന്നെ തുടരാനാണ് പ്ലാന്‍. മാറിയാല്‍ അറിയിക്കാം''.