Thursday, March 19, 2026 Last Updated 56 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 03.56 PM

' എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍' ; ജഗതി ശ്രീകുമാറിനെ കണ്ട സന്തോഷം പങ്കുവെച്ച് ചാക്കോച്ചന്‍

meeting, long

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയുടെ പകരം വെയ്ക്കാനില്ലാത്ത അതുല്യപ്രതിഭ ജഗതി ശ്രീകുമാറിനൊപ്പമുളള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ചാക്കോച്ചന്‍ പങ്കുവെച്ചത്. താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ജഗതി എത്തിയപ്പോഴുളള ചിത്രമാണിത്. 13 വര്‍ഷത്തിന് ശേഷമാണ് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ജഗതി എത്തുന്നത്.

'ഒരുപാട് നാളിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. എന്റെ കൈ പിടിച്ചു, മുഖത്ത് തലോടി. എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അത്രയും ഉള്ളില്‍ തട്ടിയ ഒരു നിമിഷം'', ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2012ല്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍. പിന്നീട് സിബിഐ 5 എന്ന ചിത്രത്തിലൂടെ അദ്ദേഹം ക്യാമറക്ക് മുന്നിലേക്ക് വീണ്ടും എത്തി. വരാനിരിക്കുന്ന വല എന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW