Thursday, March 19, 2026 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 10.34 AM

' ഗെയിം ചേഞ്ചര്‍ എന്റെ ആദ്യത്തെ തെറ്റായ തീരുമാനം, സിനിമയില്‍ സംഭവിച്ച വീഴ്ചകളെ അംഗീകരിച്ച് മുന്നോട്ട് പോകുന്നു' ; ദില്‍ രാജു

wrong, step

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ' ഗെയിം ചേഞ്ചര്‍'. വന്‍ ഹൈപ്പില്‍ വമ്പന്‍ ബഡ്ജറ്റില്‍ എത്തിയ സിനിമയ്ക്ക് മോശം പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം സിനിമാജീവിതത്തിലെ ആദ്യഴത്ത തെറ്റായ തീരുമാനമായിരുന്നു എന്ന് തുറന്നുപറയുകയാണ് നിര്‍മാതാവായ ദില്‍ രാജു.

ഗെയിം ചേഞ്ചറില്‍ ഉണ്ടായ വീഴ്ചകളെ മനസിലാക്കി മുന്നോട്ട് പോകുമെന്നും ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഒരു കരാര്‍ ഉണ്ടാക്കാത്തത് തെറ്റായിപ്പോയി എന്നും ദില്‍ രാജു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'എന്റെ സിനിമാ ജീവിതത്തില്‍, ഷങ്കറിനെപ്പോലുള്ള വലിയ സംവിധായകരുടെ കൂടെ ഞാന്‍ ഒരിക്കലും വര്‍ക്ക് ചെയ്തിട്ടില്ല. ഗെയിം ചേഞ്ചര്‍ എന്റെ ആദ്യത്തെ തെറ്റായ തീരുമാനമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി പരാമര്‍ശിച്ചതിന് ശേഷം നിര്‍മ്മാണത്തിലേക്ക് കടക്കണമായിരുന്നു'.

'എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോള്‍ അത് നിര്‍ത്തുക എന്നത് നിര്‍മാതാവിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എനിക്ക് അതിന് സാധിച്ചില്ല. അതെന്റെ പരാജയമാണ്. അത് ഞാന്‍ അംഗീകരിക്കണം. ഗെയിം ചേഞ്ചറിന് നാലര റണ്‍ടൈമുണ്ടായിരുന്നെന്ന ഒരു എഡിറ്ററുടെ പ്രസ്താവന കണ്ടിരുന്നു. അത് ശരിയാണ്, വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കും. സംഭവിച്ച തെറ്റുകളെ ഞാന്‍ അംഗീകരിച്ച് മുന്നോട്ട് പോകുന്നു', ദില്‍ രാജു പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW