Wednesday, March 11, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 02.09 PM

‘‘തമാശ പറഞ്ഞ് കൂളായി നടന്ന ഉര്‍വ്വശി മാം ആക്ഷന്‍ പറഞ്ഞപ്പോള്‍ ആളാകെ മാറി;ആ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ പേടിച്ച്‌ പോയി...’’ അര്‍ജുന്‍ രാധാകൃഷ്ണന്‍

ഏറെ പ്രേക്ഷകപ്രശംസ നേടിയ സിനിമയായിരുന്നു ഉള്ളൊഴുക്ക്. ഇപ്പോഴിതാ ആ സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തിയ അര്‍ജുന്‍ രാധാകൃഷ്ണന്‍ ചിത്രത്തിലെ ഒരു സീനില്‍ ഉർവശിയുടെ ട്രാൻസ്ഫർമേഷൻ കണ്ട് പേടിച്ച്‌ പോയെന്ന് പറയുകയാണ്.
Urvashi, Ullozhukk movie, Arjun Radhakrishnan
Arjun Radhakrishnan about urvashi's acting skill in ullozhukk movie (Image Source: Youtube)

ബഹുഭാഷചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന ലേഡി സൂപ്പര്‍സ്റ്റാറാണ് ഉര്‍വ്വശി. ബാലതാരമായി സിനിമയിലെത്തി പിന്നീട് സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങി കൈയടി നേടിയ താരം വര്‍ഷങ്ങള്‍ക്കിപ്പുറം പ്രേക്ഷകപ്രശംസ നേടുന്നത് അമ്മ വേഷങ്ങളിലൂടെയാണ്. കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ഉര്‍വ്വശിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. പല താരങ്ങളും തങ്ങളുടെ ഇഷ്ട അഭിനേത്രിയായി എടുത്തു പറയുന്നത് ഉര്‍വ്വശിയുടെ പേരാണ്.
കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തി ഏറെ പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയെടുത്ത സിനിമയായിരുന്നു ‘ഉള്ളൊഴുക്ക്’. ഇമോഷണലി പ്രേക്ഷകനെ ഒരുപാട് വീര്‍പ്പുമുട്ടിക്കുന്ന ഉള്ളൊഴുക്കില്‍ ഉര്‍വ്വശിയുമുണ്ടായിരുന്നു. ആ സിനിമയില്‍ കണ്ണൂർ സ്‌ക്വാഡ്, പട തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ അർജുൻ രാധാകൃഷ്‍ണനുമുണ്ടായിരുന്നു. പാർവതി തിരുവോത്ത്, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ അർജുൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആ ചിത്രത്തില്‍ ഉർവശിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് അർജുൻ. ചിത്രത്തിലെ ഒരു സീനില്‍ ഉർവശിയുടെ ട്രാൻസ്ഫർമേഷൻ കണ്ട് പേടിച്ച്‌ പോയെന്നും പറയുകയാണ് അര്‍ജുന്‍.
‘‘ഉള്ളൊഴുക്കില്‍ എനിക്കും ഉർവശി മാമിനും കോമ്പിനേഷൻ സീനുകള്‍ വളരെ കുറവാണ്. സിനിമയില്‍ ഉർവശി മാം കൈകാര്യം ചെയ്യുന്നതെല്ലാം വളരെ ഇമോഷണലി ഹെവിയായ സീനുകളാണ്. സെറ്റില്‍ ഞാൻ എന്നും ഉണ്ടാവാറുണ്ട്. അവിടെ ഉർവശി മാം വളരെ കൂള്‍ ആണ്. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഇങ്ങനെ പറന്ന് നടക്കും. ഒരു ദിവസം വളരെ പ്രധാനപ്പെട്ട ഒരു സീൻ എടുക്കുകയായിരുന്നു. അതുവരെ തമാശ പറഞ്ഞ് നടന്നിരുന്ന ഉർവശി മാം, ആക്ഷൻ വിളിച്ചപ്പോള്‍ പെട്ടന്ന് ആളാകെ മാറി. ആ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ പേടിച്ച്‌ പോയി', അർജുൻ പറഞ്ഞു.
ഉള്ളൊഴുക്കില്‍ എനിക്കും ഉർവശിക്കും കോമ്ബിനേഷൻ സീനുകള്‍ വളരെ കുറവാണ്. സിനിമയില്‍ ഉർവശി കൈകാര്യം ചെയ്യുന്നതെല്ലാം വളരെ ഇമോഷണലി ഹെവിയായ സീനുകളാണ്. സെറ്റില്‍ ഞാൻ എന്നും ഉണ്ടാവാറുണ്ട്. അവിടെ ഉർവശി മാം വളരെ കൂള്‍ ആണ്. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഇങ്ങനെ പറന്ന് നടക്കും. ഒരു ദിവസം വളരെ പ്രധാനപ്പെട്ട ഒരു സീൻ എടുക്കുകയായിരുന്നു. അതുവരെ തമാശ പറഞ്ഞ് നടന്നിരുന്ന ഉർവശി, ആക്ഷൻ വിളിച്ചപ്പോള്‍ പെട്ടന്ന് ആളാകെ മാറി. ആ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ പേടിച്ച്‌ പോയി.
അടുത്ത ഭാഗ്യം എന്നെ തേടിയെത്തിയത് കണ്ണൂർ സ്ക്വാഡിന്റെ രൂപത്തിലായിരുന്നു. മോഹൻലാല്‍, മമ്മൂട്ടി എന്നൊക്കെ പറഞ്ഞാല്‍, നമുക്ക് ശരിക്കും ഐഡലുകള്‍ ആണല്ലോ. സിനിമയുടെ തിരക്കഥയൊരുക്കിയ റോണി വിളിച്ച്‌, നീ മമ്മൂക്കയുടെ വില്ലനായാണ് വേഷം ഇടേണ്ടത് എന്ന് പറഞ്ഞപ്പോള്‍ തന്നെ വല്ലാതെയായി. ‘കൂടെവിടെ’യാണ് ഞാൻ കണ്ട ആദ്യ മമ്മൂട്ടി ചിത്രം. പിന്നീട്, ‘തനിയാവർത്തനം’ തുടങ്ങി നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തോടെ പറയണം എന്നുണ്ടായിരുന്നു. പക്ഷെ, പൊതുവെ ‘ഷൈ’ ആയതുകൊണ്ട് ഒന്നും പറയാൻ സാധിച്ചില്ല....’’ അർജുൻ രാധാകൃഷ്ണൻ പറയുന്നു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് അർജുൻ രാധാകൃഷ്ണൻ.
അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വിലെ എസ്.ഐ നോബിളാണ് അർജുൻ ചെയ്ത് അവസാനമായി സ്ക്രീനിലെത്തിയ കഥാപാത്രം. ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സീരീസ് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ജൂണ‍ില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ടതാണ്. ചിത്രത്തിലെ പർവതിയുടേയും ഉർവശിയുടേയും പ്രകടനങ്ങള്‍ക്ക് മികച്ച സ്വീകരണം ലഭിച്ചു. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമക്ക് ലഭിച്ചു. ഉർവശിയായിരുന്നു മികച്ച നടി. അതുപോലെ യായും അർജുൻ രാധാകൃഷ്ണന് ശബ്ദം നല്‍കിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായി, ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകന്റെ പുരസ്കാരവും നേടി. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.

Ads by Google
Tuesday 24 Jun 2025 02.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW